സു​ര​ക്ഷി​ത യാ​ത്ര​യ്ക്ക് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നു​ള്ളി​ൽ നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ചു; ന​ഷ്ടം 20,000 ഡോ​ള​ർ

സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നു​ള്ളി​ൽ നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ച യാ​ത്രി​ക​ൻ അ​റ​സ്റ്റി​ൽ. ചൈ​ന​യി​ലെ അ​ൻ​ക്വിം​ഗ് ടി​യാ​ൻ​സ്ഹു​ഷാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ല​ക്കി എ​യ​ർ​ഫ്ളൈ​റ്റ് 8L 9960 ​എ​ന്ന​വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നു മു​മ്പാ​ണ് യാ​ത്രി​ക​ൻ എ​ഞ്ചി​നു​ള്ളി​ലേ​ക്ക് നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ച​ത്.

സം​ഭ​വ​മ​റി​ഞ്ഞ് ആ​ശ​ങ്കാ​കു​ല​രാ​യ വി​മാ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​ർ കു​ണ്‍​മിം​ഗി​ലേ​ക്കു​ള്ള യാ​ത്ര റ​ദ്ദാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് 20,000 ഡോ​ള​റി​ന്‍റെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

പി​ന്നീ​ട് അ​റ​സ്റ്റി​ലാ​യ യാ​ത്രി​ക​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സു​ര​ക്ഷി​ത യാ​ത്ര​യ്ക്കാ​ണ് താ​ൻ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി ഇ​ദ്ദേ​ഹം നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ച​പ്പോ​ൾ 162പേ​രു​ടെ യാ​ത്ര​യാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. പിന്നീട് മണിക്കൂറുകൾക്കു ശേഷം മറ്റ് വിമാനത്തിലാണ് യാത്രികരെ മുഴുവൻ ലക്ഷ്യ സ്ഥാനത്തെത്തിച്ചത്.

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് വി​മാ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​രി​പ്പോ​ൾ.

Related posts