ഇ​ന്ത്യ​യു​ടെ 2600 വ​ർ​ഷ​ത്തെ ച​രി​ത്രം പ​റ​യു​ന്ന ച​രി​ത്ര നാ​ണ​യ​ശേ​ഖ​ര​വു​മാ​യി ഇ​ര​ട്ട​ സഹോദരങ്ങളായ ലൈ​ജു-​ലി​ജുവും

വ​ട​ക്ക​ഞ്ചേ​രി: ച​രി​ത്ര​ഗ​വേ​ഷ​ക​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​ത്യ​പൂ​ർ​വ നാ​ണ​യ ശേ​ഖ​രം. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് ചി​റ​ക്കാ​ട് ചി​റ​യ​ത്ത് വീ​ട്ടി​ൽ ലൈ​ജു-​ലി​ജു സ​ഹോ​ദ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ 2600 വ​ർ​ഷ​ത്തെ ച​രി​ത്രം പ​റ​യു​ന്ന ച​രി​ത്ര നാ​ണ​യ​ശേ​ഖ​ര​വു​മാ​യി ച​രി​ത്രാ​ന്വേ​ഷ​ണ കു​തു​കി​ക​ൾ​ക്ക് ആ​രാ​ധ​ക​രാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലും ഇ​വ​രു​ടെ നാ​ണ​യ-​ക​റ​ൻ​സി പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ര​ണ്ടു​മി​നി​റ്റി​ന്‍റെ മൂ​പ്പി​ൽ ലൈ​ജു​വാ​ണ് ജ്യേ​ഷ്ഠ​ൻ. പാ​ല​ക്കാ​ട് ഫോ​ക്ക​സ് ഗേ​റ്റ് ഡ​യ​റ​ക്ട​റാ​ണ് ലൈ​ജു.ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ് അ​നു​ജ​ൻ ലി​ജു. ഇ​വ​രു​ടെ ഭാ​ര്യ​മാ​രും ഇ​ര​ട്ട​ക​ളാ​ണ്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​ക​ളാ​യ ലി​മ​യും ഹി​മ​യും. അ​മ്മ സി​സി​ലി ജോ​ണി. പ​രേ​ത​നാ​യ ജോ​ണി​യാ​ണ് പി​താ​വ്.

വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് ഗ​ലീ​ലി യൂ​ണി​റ്റി​ലെ അ​ധ്യാ​പ​ക​നാ​യ കു​രീ​ക്കാ​ട്ടോ​ര​ത്തേ​ൽ ജ​യി​ന്‍റെ ഭാ​ര്യ ലി​ജി​യാ​ണ് സ​ഹോ​ദ​രി. ഇ​വ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്.ബി​സി അ​റു​ന്നൂ​റ് കാ​ല​ഘ​ട്ട​ത്തി​ലെ ഗാ​ന്ധാ​ര, ശൂ​ര​സേ​ന, കോ​സ​ല തു​ട​ങ്ങി​യ മ​ഹാ​ജ​ന​പ​ദ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സൂ​ര്യ​ൻ, ആ​ന, വൃ​ക്ഷം, മാ​ല എ​ന്നീ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത അ​ച്ചു​കു​ത്ത് നാ​ണ​യ​ങ്ങ​ൾ മു​ത​ൽ ഇ​ന്തോ-​ഗ്രീ​ക്ക്, പാ​ഞ്ചാ​ല, സ​ത​വാ​ഹ​ന, കു​ഷ​ൻ തു​ട​ങ്ങി അ​തി​പു​രാ​ത​ന രാ​ജ​വം​ശ​ങ്ങ​ളു​ടെ നാ​ണ​യ​ങ്ങ​ളും ലൈ​ജു​വി​ന്‍റെ​യും ലി​ജു​വി​ന്‍റെ​യും മ​ഹാ​നാ​ണ​യ ശേ​ഖ​ര​ത്തി​ലു​ണ്ട്.

എ​ഡി 700 മു​ത​ൽ എ​ഡി 1600 വ​രെ​യു​ള്ള മെ​ഡി​വീ​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​ൻ രാ​ജ​വം​ശ​ങ്ങ​ളു​ടെ നാ​ണ​യ​ങ്ങ​ളും ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്നാ​ണ്. പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടു​മു​ത​ൽ 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​കാ​ലം​വ​രെ ഇ​ന്ത്യ​യി​ൽ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന വി​വി​ധ നാ​ട്ടു​രാ​ജാ​ക്കാ·ാ​രു​ടെ കാ​ല​ത്തു​ള്ള നാ​ണ​യ​ങ്ങ​ളാ​ണ് മ​റ്റൊ​രു ശ്ര​ദ്ധാ​കേ​ന്ദ്രം.

ച​രി​ത്ര​നാ​ണ​യ ശേ​ഖ​ര​ത്തോ​ടൊ​പ്പം 220 വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളു​ടെ ഭൂ​പ​ട​ങ്ങ​ളും പ​താ​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യ ശേ​ഖ​ര​വു​മു​ണ്ട്. 1947 മു​ത​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ളും ഒ​ന്നാം​ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലും ര​ണ്ടാം​ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ലും പു​റ​ത്തി​റ​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളും ഇ​വ​രു​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ശേ​ഖ​ര​ത്തി​ലു​ണ്ട്.

എ​ട്ടാം​ക്ലാ​സ് പ​ഠ​ന​കാ​ല​ത്താ​ണ് ലൈ​ജു​വും ലി​ജു​വും അ​പൂ​ർ​വ നാ​ണ​യ​ശേ​ഖ​രം ആ​രം​ഭി​ച്ച​ത്. തൃ​ശൂ​രി​ൽ സ​പ്ലൈ​കോ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ ആ​ന്‍റി ലീ​ന​യാ​യി​രു​ന്നു പ്ര​ചോ​ദ​നം. ഇ​പ്പോ​ൾ വീ​ട്ടി​ലെ ഒ​രു മു​റി​ത​ന്നെ നാ​ണ​യ​ത്തി​നും ക​റ​ൻ​സി​ക്കു​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

മാ​സ​ശ​ന്പ​ള​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം നാ​ണ​യ​ശേ​ഖ​ര​ണ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു. അ​ത്യ​പൂ​ർ​വ നാ​ണ​യ​ശേ​ഖ​ര​മാ​ണെ​ങ്കി​ൽ അ​ത് സ്വ​ന്ത​മാ​ക്കാ​ൻ വ​ലി​യ തു​ക മു​ട​ക്ക​ണം. ത​ങ്ങ​ളു​ടെ ശേ​ഖ​ര​ങ്ങ​ളി​ല്ലാ​ത്ത നാ​ണ​യ​മാ​ണെ​ങ്കി​ൽ പി​ന്നെ പ​ണ​മൊ​ന്നും നോ​ക്കി​ല്ല. എ​ന്തു​വി​ല​കൊ​ടു​ത്തും നാ​ണ​യം സ്വ​ന്ത​മാ​ക്കും. നാ​ണ​യ​ങ്ങ​ളു​ടെ പ​ഴ​ക്ക​വും ച​രി​ത്ര​വും അ​റി​യാ​ൻ പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​വും ഇ​വ​ർ​ക്കു​ണ്ട്.

Related posts