മഞ്ചേരി: ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി.
ഒൻപതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേഗ് ബഹദൂറിന്റെ നാനൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് റസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നാണയം പുറത്തിറക്കിയത്.
മുംബൈയിലെ നാണയ നിർമാണ ശാലയിൽനിന്നു പുറത്തിറക്കിയ നാണയത്തിന് 35 ഗ്രാം തൂക്കം വരും.
50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും ഉപയോഗിച്ചാണ് നാണയം നിർമിച്ചിട്ടുള്ളത്.
കൊമെമ്മോറിയൽ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്കിറക്കിയിട്ടില്ല.
നേരത്തെ ബുക്ക് ചെയ്തവർക്കു മാത്രമേ നാണയം ലഭിക്കുകയുള്ളൂ. നാണയ പ്രേമികൾക്ക് തങ്ങളുടെ ശേഖരത്തിലേക്ക് മുതൽക്കൂട്ടാനുള്ള സ്മരണിക നാണയത്തിന്റെ വില 3,445 രൂപയാണ്.