കൊച്ചി: വൈഗയുടെ കൊലപാതകത്തിന് ശേഷം കടക്കാരില്‍ നിന്നും ഒളിച്ച് ആള്‍മാറാട്ടം നടത്തി ആര്‍ഭാടജീവിതം നയിക്കാനാണ് പ്രതി സനു മോഹന്‍ ലക്ഷ്യം ചെച്ചതെന്ന് അന്വേഷണസംഘം.
ഇത് സാധൂകരിക്കുന്ന തെളിവുകളാണ് സനു മോഹനന് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നടക്കെ പോലീസിന് ലഭിച്ചിട്ടുള്ളത്. സുകുമാരക്കുറുപ്പ് മോഡലിൽ ജീവിതകാലം മുഴുവൻ ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതി.
സിനിമ കണ്ടു, ചൂതാട്ടം നടത്തി
കൊലപാതകത്തിന് ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ തീയേറ്ററില്‍ സിനിമ കണ്ടതായും ചൂതാട്ടം നടത്തിയതായും നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തി ജീവിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന അനുമാനത്തിലേക്ക് പോലീസ് എത്തിയിട്ടുള്ളത്.
വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും ലഭിച്ചതിന് ശേഷം 27 ദിവസങ്ങള്‍ക്ക് ശേഷമാണ് സനു മോഹനെ പിടികൂടാനായിരുന്നത്. സമീപ കാലത്ത് പോലീസിനെ ഇത്ര വലച്ച മറ്റൊരു തിരോധാനം നടന്നിട്ടില്ല.
ഈ സാഹചര്യത്തില്‍ കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍പ്പോയ സനു മോഹന്‍ മറ്റൊരു സുകുമാരക്കുറുപ്പാണോയെന്ന ആശങ്കയും നേരത്തെ പോലീസ് പങ്കുവെച്ചിരുന്നു.
കേരള അതിര്‍ത്തി പിന്നിടുന്ന സനു മോഹന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിലായിരുന്നു അന്വേഷണസംഘത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
സൈക്കോയാണോ
സനുവിന്റെ മുബൈയിലടക്കമുള്ള സാമ്പകത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് വീണ്ടും വെല്ലുവിളിയായിരിക്കുകയാണ്.
ഇയാളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടിയതിനെത്തുടര്ന്ന് ഭാര്യ രമ്യയുടെ ആലപ്പുഴയിലെ വീട്ടിലും വൈഗയ്ക്ക് അവസാനമായി ഭക്ഷണം വാങ്ങി നല്കിയ അരൂരിലെ ഹോട്ടലിലും ഇന്നും നാളെയുമായി പോലീസ് തെളിവെടുപ്പ് നടത്തും.
നേരത്തെ ചോദ്യചെയ്യല്‍ വേളയിലടക്കം മുമ്പ് പറഞ്ഞ പല കാര്യങ്ങളും അന്വേഷണ സംഘത്തോട് മാറ്റിപ്പറയുന്ന പ്രകൃതം കാണിച്ചിരുന്ന സനു മോഹന്‍ സൈക്കോ ആണെന്ന തരത്തില്‍ പോലീസ് പ്രതികരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സനുവിന്റെ പുതിയ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ മനശാസ്ത്ര വിദഗ്ധന്റെ സേവനം കൂടി പ്രയോജനപ്പെടുത്തി ചോദ്യം ചെയ്യാനും പോലീസ് നീക്കം നടത്തുന്നതായാണ് സൂചന.