ഒരു മരത്തിൽ നിന്ന് എന്തൊക്കെ ലഭിക്കും? പൂവ്, കായ്, ഫലങ്ങൾ എന്നിവ മരത്തിൽ നിന്നും കിട്ടുന്നവയാണ്. ഇവയ്ക്ക് പുറമെ പണം ലഭിച്ചാലോ.
നിന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ? ഈ പ്രയോഗം പല സന്ദർഭങ്ങളിലും നമ്മൾ കേട്ടിട്ടുള്ളതാണ്. ധൂർത്തടിച്ച് പണം ചെലവാക്കുമ്പോൾ ഒരിക്കൽ എങ്കിലും ഇത് കേൾക്കാത്തവർ കുറവായിരിക്കും.
അങ്ങനെയൊരു മരമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാറിലെ രാജ്ഗിരിയിൽ ഒരു മരം നിറയെ നാണയങ്ങൾ ഇരിക്കുന്ന വീഡിയോയാണിത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ദൃശ്യങ്ങളിൽ മരത്തിൽ നാണയങ്ങൾ തറച്ചിരിക്കുന്നത് വ്യക്തമാണ്. ഇത് ആളുകൾ കല്ലുകൊണ്ട് കുത്തിയെടുക്കുന്നതും ചെയ്യുന്നുണ്ട്.അതേസമയം, മരം നിൽക്കുന്നത് പണ്ട് പുണ്യസ്ഥലമായി കണ്ടയിടത്താണെന്നും, അന്ന് മരത്തിൽ നാണയങ്ങൾ എറിഞ്ഞ് ആളുകൾ പ്രാർഥിച്ചിരുന്നെന്നും ഈ നാണയങ്ങളാണ് കാലക്രമേണ മരത്തിൽ മൂടപ്പെട്ടതെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റിട്ടു.