വീടിനു മുമ്പിൽ നിന്നും കൊറിയർ മോഷ്ടിച്ച യുവതി അത് തുറന്നു നോക്കിയപ്പോൾ നിറയെ പുഴുക്കൾ. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ഷെല്ലി ഡ്രേവ് എന്നു പേരുള്ളയാളുടെ വീടിന്റെ പോർച്ചിലാണ് കൊറിയറായി വന്ന സാധനം വച്ചിരുന്നത്.
പിന്നീട് ഇതുവഴിയെത്തിയ ഒരു യുവതി കൊറിയർ കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ഷെല്ലിയുടെ മകൻ വീട്ടിൽ വളർത്തുന്ന ഓന്തിന്റെ ഭക്ഷണമായിരുന്നു കൊറിയറായി വാങ്ങിയ പുഴുക്കൾ. എത്തേണ്ട സമയമായിട്ടും കൊറിയർ എത്താതിരുന്നതിനാൽ ഇവർ സിസിടിവിയിൽ പരിശോധിച്ചപ്പോഴാണ് ഒരു യുവതി ഇതുമായി കടന്നുകളയുന്നത് എല്ലാവരും അറിഞ്ഞത്.
പിന്നീട് വീടിന് അൽപ്പം ദൂരെനിന്നുമായി പുഴുക്കളടങ്ങിയ പെട്ടി ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ പുഴുക്കൾ കുറെയധികം നഷ്ടപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പങ്കുവച്ച് ഫേസ്ബുക്കിൽ ഷെല്ലി തന്നെയാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.