അമ്മ കുഞ്ഞിന് പാലുകൊടുക്കുന്നതില്‍ പോലും അശ്ലീലം കാണുന്ന ചിലര്‍ നമ്മുടെ ഇടയിലുണ്ട്. വിശന്നു കരഞ്ഞ കുഞ്ഞിന് ബസില്‍ വച്ച് അമ്മ പാല്‍ കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് അശ്ലീല കമന്റ് പാസാക്കി മധ്യവയ്‌സ്‌കര്‍ അടുത്തു കൂടിയത്.
എന്നാല്‍ അവര്‍ക്ക് ആശ്വാസമായതാവട്ടെ കോളജ് വിദ്യാര്‍ഥികളും. ഒരു പെണ്‍കുട്ടിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പെണ്‍കുട്ടിയുടെ കുറിപ്പ് ഇങ്ങനെ…വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ് സ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി ഒരു അമ്മ എത്തിയത്.
കുഞ്ഞിനെയും കൊണ്ട് നില്‍ക്കുന്ന ആ അമ്മയെ കണ്ടപ്പോള്‍ സീറ്റിലിരുന്ന ഒരു ചേച്ചി എണീറ്റ് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ അമ്മയുടെ കയ്യില്‍ ഇരുന്ന കുഞ്ഞു കരയാന്‍ തുടങ്ങി.
അതോടെ അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം. കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് ആ അമ്മയ്ക്ക് മനസ്സിലായി. ചുറ്റും നിറയെ ആളുകള്‍ ബസ് സ്റ്റോപ്പിന്റെ പരിസരത്ത് സ്ത്രീകളും കുട്ടികളും മധ്യവയസ്‌കരും കോളേജ് വിദ്യാര്‍ത്ഥികളും എല്ലാവരും ഉണ്ടായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെ അടുത്തുണ്ടായിരുന്നു സ്ത്രീകള്‍ ആ അമ്മയോട് പറഞ്ഞു. അതിന് വിശന്നിട്ടാകുമെന്ന് ഒടുവില്‍ ആ അമ്മ കുഞ്ഞിന് പാല് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അതാ വരുന്നു ചിലയിടങ്ങളില്‍ നിന്ന് അശ്ലീല കമന്റുകള്‍.
ചെറുപ്പക്കാര്‍ ആണോ എന്ന് നോക്കിയപ്പോള്‍ മധ്യവയസ്‌കര്‍, നന്നായി മദ്യപിച്ചിട്ടുണ്ട്. അവരുടെ നോട്ടവും അശ്ലീല കമന്റുകളും ആ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.
ആ ബുദ്ധിമുട്ട് കണ്ടതോടെ അവിടെ കൂടി നിന്ന കോളേജ് വിദ്യാര്‍ത്ഥികളായ അഞ്ചോളം വരുന്ന ആണ്‍കുട്ടികള്‍ ആ അമ്മയുടെ മുന്നിലേക്ക് മറവ് എന്നപോലെ നിന്നും
ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചത് ഞങ്ങള്‍ ചെയ്യുന്നതിനു മുന്‍പേ അവര്‍ അത് അറിഞ്ഞു ചെയ്തു. ശരിക്കും അവരെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
അത്രയും സ്ത്രീകള്‍ ഞാനടക്കം ഉണ്ടായിട്ടും അതിനൊരു പരിഹാരം കാണാന്‍ ഇത്രയും താമസിച്ചപ്പോള്‍ അവര്‍ അതിനു മുന്‍പേ ആ അമ്മയുടെ പ്രയാസം മനസ്സിലാക്കി പരിഹാരമുണ്ടാക്കി.
ആണ്‍കുട്ടികളെ കണ്ടതോടെ കമന്റുകളുമില്ല നോട്ടവുമില്ല. വളരെ ചെറിയ ഒരു സംഭവമാണ് ഇതെങ്കിലും അവരുടെ പേരൊന്നും അറിയില്ല. എങ്കിലും ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനം നല്‍കണം എന്ന് തോന്നിപ്പോയി.ഇതായിരുന്നു പെണ്‍കുട്ടിയുടെ അനുഭവക്കുറിപ്പ്.