മലപ്പുറം: മലപ്പുറത്തെ പണരഹിത ഇടപാട് നടത്തുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാക്കാന്‍ ജില്ലാ കളക്ടര്‍ അമിത് മീണ ഓട്ടോയില്‍ കയറി. തന്റെ വിട്ടില്‍ നിന്ന് ഒരു മരുന്ന് വാങ്ങാനാണ് കളക്ടര്‍ ഓട്ടാറിക്ഷയില്‍ കയറിയത്. ഓട്ടോറിക്ഷയില്‍ കയറിയ കളക്ടര്‍ സ്വന്തം മൊബൈലിലുള്ള ഇ-വാലറ്റായ പേടിഎം ഉപയോഗിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കി. ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇടപാട് നടത്താന്‍ കഴിയുന്ന രീതിയിലുള്ള ക്യൂആര്‍ കോഡ് സ്റ്റിക്കര്‍ ഓട്ടോയില്‍ പതിച്ചിരുന്നു.
ഓട്ടോയില്‍ മലപ്പുറം മെഡിക്കല്‍സില്‍ എത്തിയ കളക്ടര്‍ കുറിപ്പ് നല്‍കി മരുന്ന് കൈപ്പറ്റി. തുടര്‍ന്ന മൊബൈലുള്ള ഇ-പേഴ്‌സ് ഉപയോഗിച്ച് തുക ഉടമക്ക് കൈമാാറി. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം എന്ന പദ്ധതി നടപ്പിലാക്കി ജില്ലയിലെ മുഴുവന്‍ ആളുകളെയും പണരഹിത ഇടപാട് നടത്താന്‍ പ്രാപ്തരാക്കുന്നതിന് കുടുംബശ്രി തയാറാക്കുന്ന ഡോക്യമെന്ററിയില്‍ വേഷമിട്ടാണ് കളക്ടര്‍ ഓട്ടോറിക്ഷയില്‍ കയറിയത്.
കുടംബശ്രീ ടിം തയാറാക്കുന്ന 10 മിനിറ്റ് ഡോക്യുമെന്ററി ജില്ലയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. രണ്ട് ദിവസത്തിനകം ഡോക്യമെന്ററി പ്രദര്‍ശനത്തിന് തയാറാവും.പണരഹിത ഇടപാട് നടത്തുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാവാന്‍ ജില്ലകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ നിലവില്‍ ഡിജിറ്റല്‍ ഇടപാട് നടത്താന്‍ പ്രാപ്തരായവരുടെ എണ്ണത്തില്‍ മലപ്പുറം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു 13,965 പേരാണ് ജില്ലയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത്.തൊട്ട് പിന്നിലുള്ള ത്യശൂര്‍ 2,780 പേരെ മാത്രമേ എന്റോള്‍ ചെയ്തിട്ടുള്ളു.