തൃശൂർ: ഹരിതവൽക്കരണത്തിന് വാക്കുകളല്ല, പ്രവർത്തികളാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് തൃശൂർ ജില്ലാ കളക്ടർ ടി.വി.അനുപമ. ജില്ലാഭരണകൂട മേധാവിയായി ചുമതലയേറ്റ അന്നു മുതൽ തൃശൂരിനെ ഹരിത മേഖലയാക്കുകയെന്ന ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന കളക്ടർ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അത് പ്രാവർത്തികമാക്കുകയാണ്.
ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് രഹിത ഇലക്ഷൻ എന്ന മുദ്രവാക്യം ഉയർത്തി വ്യാപകമായ ബോധവൽക്കരണമാണ് നടത്തുന്നത്. നിരവധി പരിപാടികളും ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ എന്ന രീതിയിൽ മുൻകൈയെടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു.താൻ ഇരിക്കുന്ന ഓഫിസും ആ രീതിയിൽ സംരക്ഷിച്ച് ഇവർ മാതൃകയാകുകയാണ്.
ദിവസവും നൂറുകണക്കിന് ഫയലുകളിൽ ഒപ്പ് വെയക്കുന്ന പേന പോലും പേപ്പർ കൊണ്ട് ഉണ്ടക്കിയതാണ്. ഉന്നത ഉദ്യോഗസ്ഥരൊക്കെ വിലപിടിപ്പുള്ള പേനകൾ ഉപയോഗിക്കുന്പോൾ വ്യത്യസ്ഥമായി പേപ്പർ പേന ഉപയോഗിച്ചാണ് ഫയലുകളിൽ ഒപ്പിട്ട് എല്ലാവർക്കും മാതൃകയാകുകയാണ്.
കൂടാതെ നാമനിർദേശ പത്രിക നൽകാൻ വന്ന രാഷട്രിയ പാർട്ടി സ്ഥാനാർഥികളെയും സ്വതന്ത്രസ്ഥാനാർഥികളെക്കൊണ്ടും സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരു വൃക്ഷം വയ്പിച്ചിട്ടാണ് വിടുന്നത്. അതിനു വേണ്ടി ഓഫിസ് മുറിയിൽ പലതരം വൃക്ഷ ചെടികളുടെ വൻ ശേഖരവും എത്തിച്ചിട്ടുണ്ട്. സഥാനർഥികൾക്ക് മാത്രമല്ല തൽപ്പര്യമുള്ളവർക്കും അധികം വരുന്ന ചെടികൾ സൗജന്യമായി നൽകിയാണ് പറഞ്ഞ് അയക്കുന്നത്. ൈ