പട്ടിക്കാട്: പീച്ചി ഡാമിലെ ഷട്ടറുകൾ തുറന്നതു കാണാൻ കളക്ടർ ടി.വി.അനുപമ ഭർത്താവും മകളും മാതാവുമായെത്തിയതോടെ ആളുകളുടെയും ജീവനക്കാരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. ജീവനക്കാർ കളക്ടറോടൊപ്പം നിന്ന് സെൽഫിയെടുക്കാനും ഫോട്ടോയെടുക്കാനും മത്സരിക്കുന്നുണ്ടായിരുന്നു.
നാലു വർഷത്തിനുശേഷം തുറന്ന ഡാം കാണാൻ ആയിരക്കണക്കിനാളുകളാണ് ഇന്നലെ എത്തിയത്. ഇരുപതിനായിരം പേർ എത്തിയെന്നാണ് കണക്കുകൾ. നാലു ലക്ഷം രൂപ ഇന്നലെ മാത്രം ടിക്കറ്റ് ചാർജായി ലഭിച്ചു. രണ്ടിഞ്ചാണ് ഷട്ടറുകൾ ഉയർത്തിരിക്കുന്നത്.