കണ്ണൂർ: യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴിയിൽ ഉറച്ചുനിന്ന് കളക്ടർ അരുൺ കെ. വിജയൻ. തന്റെ മൊഴി മുഴുവനായി പുറത്ത് വന്നിട്ടില്ല.
വിധിപകർപ്പിൽ പറഞ്ഞത് ചെറിയൊരു ഭാഗം മാത്രമാണ്. വിശദമായ മൊഴി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. കേസ് അന്വേഷണം നടക്കുന്നതിനാൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ തനിക്ക് പരിമിതിയുണ്ട്. സത്യം സത്യമായിട്ട് തന്നെയാണ് പറഞ്ഞെതെന്നും കളക്ടർ പറഞ്ഞു. പി.പി. ദിവ്യയെ താൻ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ ആവർത്തിച്ചു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്ക്കുകയാണ് പി.പി. ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കെ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും ദിവ്യ പറഞ്ഞത്.