കാശ്മീരില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവര്‍ക്കായിമുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയ സ്ത്രീകള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. ബലാത്സംഗികളെ പിന്താങ്ങി പ്രകടനം നടത്തിയവരുടെ മുന്‍ നിരയിലെ സ്ത്രീകളെ ശ്രദ്ധിക്കുക. ഏറ്റവും മുന്നില്‍ മുഷ്ടി ചുരുട്ടി നടക്കുന്ന ഒരു ബാലികയെ കാണുക. ഇവരുടെയൊക്കെ മനസ്സ് പ്രവൃത്തിക്കുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ല.”- ചിത്രം സഹിതം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പ്രശാന്ത് കുറിച്ചു.
ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ എട്ട് ദിവസത്തിന് ശേഷം വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്.
പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കുട്ടിയെ എട്ട് ദിവസത്തോളം ആഹാരം നല്‍കാതെ ബന്ദിയാക്കുകയും ഇടയ്ക്കിടെ മയക്കുമരുന്ന് കുത്തി മയക്കുകയും ചെയ്തു. ഇക്കാലയളവില്‍ പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ മാറിമാറി പീഡിപ്പിച്ചു. ഒടുവില്‍ മൃതപ്രായയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.