കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ അപൂര്‍വ്വ രോഗത്തിന് കൊച്ചിയില്‍ ചികിത്സയില്‍. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹം തന്നെയാണ് വിവരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണെന്നും നേരത്തേ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ലെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.
മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും ജീവിതം എല്ലാദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ചികിത്സ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പ്രശാന്ത് പേടിക്കാനൊന്നുമില്ലെന്നും എംആര്‍ഐ സ്‌കാനിംഗ് അടക്കം കഴിഞ്ഞതിന്റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
കോഴിക്കോട് കളക്ടര്‍ ആയിരിക്കെയാണ് പ്രശാന്ത് കളക്ടര്‍ ബ്രോയെന്ന പേരില്‍ പ്രശസ്തനായത്. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് നായര്‍ പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുന്നിലുണ്ടായിരുന്നു.
‘മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു. മകളെടുത്ത ചിത്രം നല്ലതാണ്. രോഗിയുടെ ‘അയ്യോ പാവം’ ഭാവം ചിത്രത്തിന് കിട്ടിയിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.