കൊല്ലം: നിപ്പ ഉള്‍പ്പടെ പുതിയ പകര്‍ച്ച രോഗങ്ങള്‍ നേരിടുന്നതിന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെ സജ്ജരാക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ടിബി സെന്ററില്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ചികിത്സാ മാര്‍ഗരേഖ പിന്തുടരാന് എല്ലാ ഡോക്ടര്‍മാരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പകര്‍ച്ചരോഗങ്ങള്‍ ആരോഗ്യവകുപ്പിന്റെ സമയബന്ധിതമായ ഇടപെടല്‍ വഴിയാണ് പ്രതിരോധിക്കാനായത്. എച്ച്1 എന്‍1, ഡിഫ്തീരിയ എന്നീ രോഗങ്ങള്‍ ജില്ലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ചികിത്സാ മാര്‍ഗരേഖ ഡോ. എന്‍.എന്‍. പ്രഭുവിന് നല്കി പ്രകാശനവും നടത്തി.
വിവിധ പകര്‍ച്ചവ്യാധികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ചികിത്സാ മാര്‍ഗരേഖയെക്കുറിച്ച് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. ആന്‍സിയും ഡിഫ്ത്തീരിയ, എച്ച്1 എന്‍1 എന്നിവയെ സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഒ ഡോ. ആര്. സന്ധ്യയുമാണ് ക്ലാസെടുത്തത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ. ഡോ. ജെ. മണികണ്ഠന്, ആരോഗ്യവകുപ്പ് ജീവനക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.