സ്മാര്‍ട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ലോകത്തുനിന്ന് കളിക്കളങ്ങളിലേക്ക് ഇറങ്ങാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നടത്തിയ ആഹ്വാനത്തിനു വലിയ പ്രതികരണം. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെ കളിക്കളങ്ങളില്‍ കളക്ടര്‍ നേരിട്ടിറങ്ങിയപ്പോള്‍ കുട്ടികളിലും ആവേശമായി.
കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന പേരില്‍ ഇട്ട പോസ്റ്റില്‍ കുട്ടികള്‍ അവരവരുടെ നാട്ടിലെ കളിസ്ഥലങ്ങളിലേക്ക് ഇറങ്ങാനുള്ള ആഹ്വാനമാണ് നടത്തിയത്. പോസ്റ്റിനു പിന്നാലെ ഇന്നലെ രാവിലെ പത്തനംതിട്ട നഗരത്തിലെ ഒരു കളിക്കളത്തില്‍ കളക്ടര്‍ നേരിട്ടെത്തി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു.
കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും കളക്ടറുടെ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളില്‍ സമയം അനുസരിച്ച് താനും എത്തുമെന്ന് കളക്ടര്‍ പറയുന്നു. നല്ല ഫോട്ടോകള്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.പഴയകാല ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കിനാണ് കളക്ടര്‍ ശ്രമിച്ചിരിക്കുന്നത്.
മുന്‍പൊക്കെ അവധി ലഭിച്ചാല്‍ കുട്ടികളെ വീട്ടില്‍ കാണാറില്ലായിരുന്നു. രാവിലെ ക്രിക്കറ്റ് ബാറ്റും ബോളുമൊക്കെയായി ഇറങ്ങിയാല്‍ രാത്രിയോടെയായിരിക്കും മടക്കം. നാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളും വെറുതെ കിടക്കുന്ന സ്ഥലങ്ങളുമൊക്കെ കളിസ്ഥലങ്ങളായി മാറും. ക്രിക്കറ്റും ഫുട്ബോളും തുടങ്ങി നാടന്‍ കളികളുമെല്ലാം അരങ്ങേറും. ഇന്നിപ്പോള്‍ ഇത്തരം കളിസ്ഥലങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടു. ഇതാണ് കണ്ടം ക്രിക്കറ്റ് വീണ്ടെടുക്കാനുള്ള ആഹ്വാനം കളക്ടര്‍ നടത്തിയിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന തിരിച്ചറിവില്‍ ഇത്തരം നാടന്‍ കളിക്കളങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്തായാലും കളക്ടറുടെ പോസ്റ്റിന് നല്ല പിന്തുണയാണ് ഒരുദിവസം കൊണ്ടു ലഭിച്ചത്. യുവാക്കളുടെ വിദ്യാര്‍ഥികളുമൊക്കെ ഇത് ഏറ്റെടുത്തു കഴിഞ്ഞു.
കമന്റ് ചെയ്യുന്നവരില്‍ കുട്ടികള്‍ കൂടുതലായുണ്ടാകണമെന്നാണ് കളക്ടറുടെ ആഗ്രഹം. കുട്ടികളുടെ നല്ലനല്ല കൂട്ടായ്മകള്‍ രൂപപ്പെടുമ്പോള്‍ ലഹരിക്കെതിരേ പടയൊരുക്കമാകുമെന്നതിലും തര്‍ക്കമില്ല. നല്ല ചിന്തകളെ വളര്‍ത്തിക്കൊണ്ടുവരാനും അവരെ കര്‍മനിരതരാക്കാനും ഇത്തരം യത്നങ്ങള്‍ പര്യാപ്തമാകുമെന്നുമുള്ള വിശ്വാസത്തിലാണ് പ്രേംകൃഷ്ണന്‍.