ഇ​തി​ലും വ​ലി​യ സം​ര​ക്ഷ​ണം ഇ​ല്ല, ഈ ​മാ​സ്ക് നി​ധി​പോ​ലെ സൂ​ക്ഷി​ക്കും! വ​ടു​ത​ല വാ​ത്സ​ല്യ​ഭ​വ​ൻ അ​നാ​ഥാ​ല​യ​ത്തി​ലെ കു​ഞ്ഞ​നു​ജ​ത്തി​മാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ മാ​സ്കി​നു ന​ന്ദി അ​റി​യി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ

കി​ഴ​ക്ക​മ്പ​ലം: “ഇ​തി​ലും വ​ലി​യ സം​ര​ക്ഷ​ണം ഇ​ല്ല! ഈ ​സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും മു​ന്നി​ൽ എ​ങ്ങ​നെ ന​ന്ദി പ​റ​യ​ണം എ​ന്നെ​നി​ക്ക​റി​യി​ല്ല. ഇ​വ​രു​ടെ സ്‌​നേ​ഹ​ത്തി​നു മു​ന്നി​ലാ​ണ് ന​മ്മ​ൾ തോ​റ്റു​പോ​കു​ന്ന​ത്.

ഇ​വ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ മാ​സ്ക് കൊ​റോ​ണ​കാ​ലം അ​തി​ജീ​വി​ച്ച​ശേ​ഷ​വും ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​രു നി​ധി​പോ​ലെ സൂ​ക്ഷി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’ -വ​ടു​ത​ല വാ​ത്സ​ല്യ​ഭ​വ​ൻ അ​നാ​ഥാ​ല​യ​ത്തി​ലെ കു​ഞ്ഞ​നു​ജ​ത്തി​മാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ മാ​സ്കി​നു ന​ന്ദി അ​റി​യി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഫേ​സ്‌​ബു​ക്കി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്.

ഈ ​കൊ​റോ​ണ കാ​ല​ത്ത് ഈ ​പ്രാ​യ​ത്തി​ലും എ​ങ്ങ​നെ സ​മൂ​ഹ​സേ​വ​നം ചെ​യ്യാം എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. എ​നി​ക്ക് മാ​ത്ര​മ​ല്ല, നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ മാ​സ്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ൽ​ക്കു​ക​യ​ല്ല ആ ​സ്നേ​ഹം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. അ​വ​രു​ടെ മ​ന​സ് പോ​ലെ വ​ർ​ണ ശ​ബ​ള​മാ​ണ് ഈ ​മാ​സ്കു​ക​ൾ -ക​ള​ക്ട​ർ ഫേ​സ്‌​ബു​ക്കി​ൽ എ​ഴു​തി.

ഈ ​തി​ര​ക്കൊ​ക്കെ ഒ​ഴി​ഞ്ഞു ഒ​രു​ദി​വ​സം കു​ടും​ബ​മാ​യി ഈ ​അ​നു​ജ​ത്തി​മാ​രോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ എ​ത്താ​മെ​ന്നു വാ​ക്കു​ന​ൽ​കി​യാ​ണ് ക​ള​ക്ട​ർ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ന​ൽ​കി​യ മാ​സ്ക് അ​ണി​ഞ്ഞു​ള്ള പ​ട​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

Related posts

Leave a Comment