ക​ള​ക്ട​റു​ടെ കരുതൽ..! മെഡിസിന്  അഡ്മിഷന് കിട്ടിയിട്ടും പണമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് ആറുലക്ഷം നൽകി കളക്ടർ കൃഷ്ണതേജ


ആ​ല​പ്പു​ഴ: ഒ​രു ജ​ന്മ​സാ​ഫ​ല്യ​ത്തി​ന്‍റെ നി​റ​വി​ലാ​ണ് സ്മൃ​തി​ല​ക്ഷ്മി​യും കു​ടും​ബ​വും. മെ​ഡി​സി​ന് അ​ഡ്മി​ഷ​ൻ കി​ട്ടി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക വി​ഷ​മ​ത ത​ട​സ​മാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ് ഭാ​ഗ്യ​ദേ​വ​ത ക​ള​ക്ട​റു​ടെ രൂ​പ​ത്തി​ൽ ക​ട​ന്നു​വ​ന്ന​ത്.

അ​ഡ്മി​ഷ​ന് മു​ൻ​പാ​യി ന​ൽ​കേ​ണ്ട 10 ല​ക്ഷം രൂപ, അ​ഡ്മി​ഷ​ന് ശേ​ഷം സാ​വ​ധാ​നം ന​ൽ​കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യാ​ണ് സ്മൃ​തി​ല​ക്ഷ്മി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ക​ളക്ട​ർ കൃ​ഷ്ണ തേ​ജ ഐ​എ​എ​സി​നെ കാ​ണാ​ൻ എ​ത്തി​യ​ത്.

മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ആ​ൻഡ് റി​സ​ർ​ച്ച് സെ​ന്‍ററി​ലാ​ണ് സ്മൃ​തി​ല​ക്ഷ്മി​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​ത്.ആ​ല​പ്പു​ഴ​യി​ൽനി​ന്ന് ചേ​ർ​ത്ത​ല​യ്ക്കു പോ​കാ​ൻ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ക​ളക്ട​റു​ടെ വി​ളി എ​ത്തി​യ​ത്.

പ​റ്റു​മെ​ങ്കി​ൽ മ​ട​ങ്ങിയെത്താ​നാ​യി​രു​ന്നു നി​ർ​ദേശം. വീ​ണ്ടും ക​ളക്ട​ർ​ക്കു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ സ്മൃ​തി ല​ക്ഷ്മി​ക്ക് കൈ​മാ​റി​യ​ത് ആ​റു ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക്.

ഒ​ട്ടും നി​ന​യ്ക്കാ​തെ ഭാ​ഗ്യ​ദേ​വ​ത ക​ട​ന്നു​വ​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ൽ നി​ൽ​ക്കു​മ്പോ​ൾ ക​ളക്ട​റു​ടെ സാ​ന്ത്വ​നം വീ​ണ്ടു​മെ​ത്തി. ബാ​ക്കി തു​ക​യ്ക്കു കൂ​ടി ശ്ര​മം ന​ട​ത്താം.

തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തി​യ പ​ണ​സ​മാ​ഹ​ര​ണ​ത്തി​ൽ ല​ഭി​ച്ച​ത് നാ​ലു ല​ക്ഷം. സ്മൃ​തി​ല​ക്ഷ്മി​യു​ടെ മാ​താ​വ് മ​നോ​ഹ​രി​യു​ടെ കു​ടും​ബ​മാ​യ വെ​ള്ളി​യാ​കു​ളം ചി​റ​ക്കാ​ട്ട് കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ല​ഭി​ച്ചു.

ന​ന്ദി പ​റ​യാ​ൻ ഇ​ന്ന​ലെ ക​ളക്ട​റേ​റ്റി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ല​ഡു ക​ളക്ട​ർ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു. സ്മൃ​തി​ല​ക്ഷ്മി​യെ അ​നു​ജ​ത്തി​യാ​യി ക​ണ്ട് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വും ന​ൽ​കി​യാ​ണ് അ​വ​രെ മ​ട​ക്കി അ​യ​ച്ച​ത്.

ക​യ​ർ തൊ​ഴി​ലാ​ളിയാ​യി​രി​ന്നു സ്മൃ​തി​ല​ക്ഷ്മി​യു​ടെ പി​താ​വ് മോ​ഹ​ന​ൻ. എ​ട്ടു വ​ർ​ഷം മു​ൻ​പ് മ​രി​ച്ച ശേ​ഷം കൂ​ലി​വേ​ല ചെ​യ്താ​ണ് മ​നോ​ഹ​രി മ​ക​ളെ പ​ഠി​പ്പി​ച്ച​ത്.

Related posts

Leave a Comment