ചങ്കുറപ്പും മനസുറപ്പുമുള്ള ഐഎഎസ് ഓഫീസര്‍മാരെയും കളക്ടര്‍മാരെയും സിനിമില്‍ മാത്രമേ ഇത്രയും നാള് മലയാളികള്‍ കണ്ടിട്ടുണ്ടാവൂ. എന്നാല്‍ അടുത്ത കാലത്തായി ചില യുവ ഐഎഎസ് ഓഫീസര്‍മാര്‍ കേരളത്തിലെ ജനങ്ങളെ തങ്ങളുടെ ജനക്ഷേമകരമായ, ജനസൗഹൃദപരമായ പ്രവര്‍ത്തികള്‍ കൊണ്ട് കൈയ്യിലെടുത്തിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഒരാളാണ്, ഇപ്പോള്‍ തൃശൂര്‍ കളക്ടറായിരിക്കുന്ന അനുപമ ഐഎഎസ്.
ആലപ്പുഴയില്‍ കളക്ടറായിരിക്കെ ചില നിര്‍ണായക തീരുമാനങ്ങളിലൂടെ ഭരിച്ചുകൊണ്ടിരുന്ന മന്ത്രിയെപ്പോലും താഴെയിറക്കിയ വ്യക്തിയാണ് അനുപമ. ജനക്ഷേമപരമായ പല പ്രവര്‍ത്തികളിലൂടെയും അനുപമ ആലപ്പുഴയിലെ ജനങ്ങളുടെ ഒപ്പമായിരുന്നു. ഇപ്പോള്‍ തൃശൂര്‍ ജില്ലാ കളക്ടറായി മാറിയെങ്കിലും അവിടെയും ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് കളക്ടറെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ നല്കുന്ന സൂചന.
തോരാതെ പെയ്യുന്ന പെരുമഴയും വെള്ളപ്പൊക്കവും മൂലമുള്ള ദുരിതങ്ങളനുഭവിക്കുന്നവരെയാണ് ഇത്തവണ കളക്ടര്‍ നേരിട്ടെത്തി സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ടത് ചെയ്തിരിക്കുന്നത്. തന്റെ ഉത്തരവാദിത്വത്തില്‍ പെട്ട ആളുകളെ സംരക്ഷിക്കാനുള്ള കളക്ടറുടെ താത്പര്യവും ശുഷ്കാന്തിയുമാണ് ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നത്. ഇതാവണം, കളക്ടര്‍, ഇതായിരിക്കണം കളക്ടര്‍ എന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ദുരിതത്തില്‍ പെട്ടിരിക്കുന്നവരെ കളക്ടര്‍ നേരിട്ടെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്.