കോഴിക്കോട്: കോര്‍പറേഷനും ജില്ലാ ഭരണകൂടവും നിറവ് വേങ്ങേരിയുടെ സഹകരത്തോടെ നടപ്പാക്കുന്ന “ഓപറേഷന് കനോലി’ പദ്ധതിയുടെ ഇതുവരെ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജനുവരി ഒന്നിന് നടക്കുന്ന കനോലി പൂരത്തിന് മുന്നോടിയായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണമെന്നും ശുചീകരണ പ്രവര്‍ത്തനത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ യു.വി. ജോസ് പറഞ്ഞു.
കനാലിലെ വെള്ളം ശുദ്ധീകരിച്ച് നില നിര്‍ത്താന്‍ ബോട്ടിംഗ് നടത്തേണ്ടത് ആവശ്യമാണ്. 14 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള സ്ഥലങ്ങളില്‍ സൗന്ദര്യവത്കരണത്തിനുള്ള പദ്ധതിയും തീരുമാനിക്കും. പൂരത്തിന് വെള്ളത്തിലൂടെയുള്ള ഘോഷയാത്രയാണ് നടത്തേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. പൂരത്തിനുശേഷവും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും ഓപറേഷന് കനോലി കോര്‍പറേഷന്റെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സെക്ടറുകള്‍ തിരിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കണ്‍സിലര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു. കനാലിലേക്ക് മാലിന്യം പുറന്തള്ളുന്ന 35 ഓളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി നടപടിയെടുത്തിട്ടുണ്ടെന്നും അത് പാലിക്കാത്തവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.എസ്. ഗോപകുമാര്‍ പറഞ്ഞു.
കോര്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, പ്രഫ. ശോഭീന്ദ്രന് സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞന് ഹരികുമാര്‍, ബാബു പറമ്പത്ത് (നിറവ് വേങ്ങേരി) തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ഥലം മാറുന്ന ജില്ലാകളക്ടറ യു.വി.ജോസിന് നഗരസഭ യാത്രയയപ്പ് നല്കി. കളക്ടര്‍ക്കുള്ള ഉപഹാരം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സമ്മാനിച്ചു. ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക്, സെക്രട്ടറി കെ.പി.വിനയന്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.