തിരുവനന്തപുരം: കാമ്പസുകളിൽ സംഘർഷം ഉണ്ടാകുന്പോൾ ഒരു വിദ്യാർഥി പ്രസ്ഥാനത്തെ താറടിച്ച് കാണിക്കുന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
35 എസ്എഫ്ഐ പ്രവർത്തകർ കാമ്പസുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെഎസ് യു നടത്തിയ അക്രമങ്ങളെ ചെറുത്താണ് എസ്എഫ്ഐ വളർന്നത്. തെറ്റുണ്ടെങ്കിൽ തിരുത്തുന്ന ശൈലിയാണ് എസ്എഫ്ഐക്ക് ഉള്ളതെന്നും മുഖ്യമന്ത്രി.
നവകേരള സദസ്സിൽ ബസിന് നേരെ പാഞ്ഞടുത്തവരെ രക്ഷിക്കുന്ന രക്ഷാപ്രവർത്തനമാണ് ഡിവൈഎഫ്ഐക്കാർ ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.
താൻ കണ്ട കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു.