വയനാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനി മൂന്നു നിലകെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വയനാട് മുട്ടില്‍ ഡബ്ല്യഎംഒ കോളേജ് വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.
കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നല്കുന്ന റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടിയത്.
ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.