കോഴിക്കോട് തൊട്ടില്‍പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുണ്ടുതോട്ടില്‍ അടച്ചിട്ട വീട്ടില്‍ കെട്ടിയിട്ട നിലയില്‍ വിവസ്ത്രയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പോലീസ് വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപെടുത്താന്‍ പൊലീസിന് സാധിച്ചത്.
പെണ്‍കുട്ടിയുടെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി.
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുണ്ടുതോട് സ്വദേശിയായ യുവാവിനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്ന വീട്ടില്‍നിന്ന് അഞ്ച് ഗ്രാമോളം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലഹരിക്ക് അടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ആവശ്യമെങ്കില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനും നീക്കമുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം പോലീസ് മൊഴിയെടുക്കും. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍ അന്വേഷണം.