ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് പലപ്പോഴും നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. ഇപ്പോഴിതാ ബംഗളുരുവില്‍ നടന്ന ഒരു കൊലപാതകമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
ബംഗളൂരു സ്വദേശിനിയായ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി തന്റെ പ്രണയ വിവാഹത്തിന് തടസ്സമായി നിന്ന കുടുംബത്തോട് പക വീട്ടിയ രീതിയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥിനിയായ ശുഭ എന്ന പെണ്‍കുട്ടിയാണ് വ്യത്യസ്ഥമായ കുറ്റകൃത്യത്താല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
പഠനകാലത്ത് പെണ്‍കുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അത് പെണ്‍കുട്ടിയുടെ പിതാവിന് അറിയാമായിരുന്നു എങ്കിലും അദ്ദേഹം ആ ബന്ധത്തിന് താല്പര്യം കാണിച്ചില്ല.
തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം നടക്കില്ലെന്നും, താന്‍ കണ്ടുപിടിക്കുന്ന പയ്യനെ വിവാഹം കഴിച്ചേ മതിയാകൂ എന്നും പെണ്‍കുട്ടിയോട് പിതാവ് ഉറപ്പിച്ചു പറഞ്ഞു.
എന്നാല്‍ താന്‍ ആഗ്രഹിക്കുന്ന വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കുടുംബം കണ്ടെത്തുന്ന വരനെ താന്‍ കൊലപ്പെടുത്തും എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.
പക്ഷേ മകളുടെ വാശിയായി മാത്രം കണ്ട ഈ മറുപടിയെ വകവെക്കാതിരുന്ന പിതാവ് അവള്‍ക്ക് അനുയോജ്യനായ വരനെ അന്വേഷിച്ചു.
വിവാഹം ഉറപ്പിച്ചതോടെ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. വിവാഹത്തിന് തനിക്ക് സമ്മതം ആണെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്.
പ്രണയത്തില്‍ നിന്നും മകള്‍ മോചിതയായെന്ന് പിതാവും വിശ്വസിച്ചു. എന്നാല്‍ നടന്നത് മറ്റൊന്നാണ്.
വിവാഹ നിശ്ചയത്തിനു ശേഷം തനിക്ക് ഒരു ലോങ് ഡ്രൈവ് പോകണമെന്ന് പെണ്‍കുട്ടി പ്രതിശ്രുത വരനോട് ആവശ്യപ്പെട്ടു.
അങ്ങനെ അവര്‍ യാത്ര പുറപ്പെട്ടുവെങ്കിലും വിനോദ യാത്ര വരന്റെ മരണത്തിലാണ് അവസാനിച്ചത്. യാത്രയ്ക്കിടെ ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.
കാറിലെത്തിയ രണ്ടുപേര്‍ യുവാവിനെ ഉപദ്രവിക്കുക ആയിരുന്നു എന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി.
ഇരുമ്പ് ദണ്ഡിന് അടിയേറ്റ നിലയില്‍ ആരൊക്കയോ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ കിടന്ന രണ്ടുദിവസത്തോളം ചികിത്സയില്‍ കിടന്നുവെങ്കിലും യുവാവ് ഒടുവില്‍ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു.
യുവാവിന്റെ പിതാവിന് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. യാതൊന്നും സംഭവിക്കാത്ത നിലയിലാണ് അക്രമ സംഭവത്തിന് ശേഷം യുവതി പ്രതികരിച്ചിരുന്നത്.
എന്നാല്‍ ഇടയ്ക്കൊക്കെ യുവാവിന്റെ മരണത്തില്‍ തനിക്ക് ദുഖമുണ്ട് എന്ന രീതിയിലും പെണ്‍കുട്ടി അഭിനയിച്ചു.
പെണ്‍കുട്ടിയുടെ ഇടപെടലില്‍ സംശയം തോന്നിയ പിതാവ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. എന്നാല്‍ സാങ്കേതിക വിദ്യകളുടെ പരിമിതികള്‍ കേസില്‍ ചെറിയ വെല്ലുവളികള്‍ തീര്‍ത്തിരുന്നു.
കേസ് അന്വേഷിച്ച പോലീസ്, സംഭവ ദിവസം ശുഭ തന്റെ കാമുകനും ഐടി ജീവനക്കാരനുമായ അരുണ്‍ വര്‍മ്മയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തി.
തുടര്‍ന്ന് അരുണ്‍ വര്‍മ്മ അറസ്റ്റിലാവുകയും കൊലപാതകത്തില്‍ ഇവരെ സഹായിച്ച ബന്ധുകൂടിയായ ദിനേശ്, പ്രദേശത്തെ ലോക്കല്‍ ഗുണ്ട ആയ വെങ്കിടേഷ് എന്നിവര്‍ അറസ്റ്റിലാവുകയും ആയിരുന്നു.