വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​മ്പ​സി​ലേ​ക്ക്! ന​മ്മ​ള്‍ പൂ​ര്‍​ണ​മാ​യി കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​ര​ല്ല; ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചോ​ണേ…

തി​രു​വ​ന​ന്ത​പു​രം: ഒ​ക്‌​ടോ​ബ​ര്‍ നാ​ല് മു​ത​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ​വ​രും കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

ന​മ്മ​ള്‍ പൂ​ര്‍​ണ​മാ​യി കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​ര​ല്ല. ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​മ്പോ​ള്‍ കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍ ആ​രും മ​റ​ക്ക​രു​ത്. കു​റ​ച്ച് കാ​ലം കൂ​ടി ജാ​ഗ്ര​ത തു​ട​രേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ള​ജി​ലെ​ത്തു​മ്പോ​ൾ ശ്ര​ദ്ധി​ക്കേണ്ടവ

■ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും മാ​സ്‌​ക് ധ​രി​ക്കു​ക. ഡ​ബി​ള്‍ മാ​സ്‌​ക് അ​ല്ലെ​ങ്കി​ല്‍ എ​ന്‍ 95 മാ​സ്‌​കാ​ണ് ഏ​റെ ഫ​ല​പ്ര​ദം. വാ​യും മൂ​ക്കും മൂ​ട​ത്ത​ക്ക​വി​ധം മാ​സ്‌​ക് ധ​രി​ക്കു​ക.

■ യാ​ത്ര​ക​ളി​ലും കാ​മ്പ​സു​ക​ളി​ലും മാ​സ്‌​ക് താ​ഴ്ത്തി സം​സാ​രി​ക്ക​രു​ത്. ആ​രെ​ങ്കി​ലും മാ​സ്‌​ക് താ​ഴ്ത്തു​ന്നെ​ങ്കി​ല്‍ മാ​സ്‌​ക് വ​ച്ച് സം​സാ​രി​ക്കാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക.

■ എ​ല്ലാ​വ​രും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. കൂ​ട്ടം​കൂ​ടി നി​ല്‍​ക്ക​രു​ത്.

■ കൈ​ക​ള്‍ കൊ​ണ്ട് മു​ക്ക്, വാ​യ, ക​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്ക​രു​ത്.

■ അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ള്‍ പെ​ട്ടെ​ന്ന് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ടേ​ണ്ട​താ​ണ്.

■ പേ​ന, പെ​ന്‍​സി​ല്‍, പു​സ്ത​ക​ങ്ങ​ള്‍, മ​റ്റു വ​സ്തു​ക്ക​ള്‍, കു​ടി​വെ​ള്ളം, ഭ​ക്ഷ​ണ പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ എ​ന്നി​വ പ​ര​സ്പ​രം കൈ​മാ​റാ​ന്‍ പാ​ടി​ല്ല.

■ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ചോ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചോ കൈ​ക​ള്‍ വൃ​ത്തി​യാ​ക്ക​ണം.

■ പ​നി, ചു​മ, ശ്വാ​സ​ത​ട​സം, ജ​ല​ദോ​ഷം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​തോ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​തോ ആ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ കോ​ള​ജി​ല്‍ പോ​ക​രു​ത്.

■ കോ​വി​ഡ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.

■ ഭ​ക്ഷ​ണം ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്ക​രു​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ മ​റ്റൊ​രാ​ളി​ൽ​നി​ന്ന് ര​ണ്ട് മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ച് ഇ​രി​ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്ത് സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ല.

■ കൈ​ക​ഴു​കു​ന്ന സ്ഥ​ല​ത്തും കൂ​ട്ടം കൂ​ടാ​ന്‍ പാ​ടി​ല്ല.

■ ഉ​പ​യോ​ഗ​ശേ​ഷം മാ​സ്‌​കു​ക​ള്‍, കൈ​യു​റ​ക​ള്‍, ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍, മ​റ്റ് വ​സ്തു​ക്ക​ള്‍ എ​ന്നി​വ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​ന്‍ പാ​ടി​ല്ല.

■ ടോ​യ്‌​ല​റ്റു​ക​ളി​ല്‍ പോ​യ​തി​ന് ശേ​ഷം കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ല്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക.

■ ആ​ഹാ​രം ക​ഴി​ച്ച ശേ​ഷം പു​തി​യ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

■ വീ​ട്ടി​ലെ​ത്തി​യ ഉ​ട​ന്‍ മാ​സ്‌​കും വ​സ്ത്ര​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യി​ടാ​തെ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കി, കു​ളി​ച്ച് വൃ​ത്തി​യാ​യ​തി​ന് ശേ​ഷം മാ​ത്രം മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട പ​ഴ​കു​ക.

■ അ​ധ്യാ​പ​ക​ര്‍​ക്കോ, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കോ, ര​ക്ഷി​താ​ക്ക​ള്‍​ക്കോ സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ ദി​ശ 104, 1056, 0471 2552056 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Related posts

Leave a Comment