പ്രണയം മൂത്തതോടെ കാമുകനെ സന്തോഷിപ്പിക്കാന്‍ സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തു ! പെണ്‍കുട്ടിയുടെ കൂട്ടുകാരികളുടെ നഗ്നത കൂടി കാണണമെന്ന് അതിമോഹമായപ്പോള്‍ പണിപാളി;ബിഎ വിദ്യാര്‍ഥി കുടുങ്ങിയതിങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ബിഎ വിദ്യാര്‍ഥി അറസ്റ്റിലായി. പീഡനത്തിനിരയായ കുട്ടിയുടെ സുഹൃത്തുക്കളുടെ ഇടപെടലാണ് ഇയാളെ കുടുക്കിയത്. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജനെയാണ്(20) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷഹില്‍ ശാന്തന്‍പാറ ഗവ. കോളജ് രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയാണ്. പെണ്‍കുട്ടിയുമായി സ്‌കൂള്‍ പഠനകാലത്തു തന്നെ പ്രണയത്തിലായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി തന്റെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ഷഹിലിനു നല്‍കി. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ മൂന്നു തവണ മുക്കുടിലിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു തുടങ്ങി. അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിമുഴക്കി. ഇതോടെയാണ് രണ്ടു പേരും തമ്മില്‍ അകലുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ സഹപാഠികള്‍ ഇതു കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെ പ്രശ്നം രൂക്ഷമായി. തുടര്‍ന്നാണ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുന്നത്. പെണ്‍കുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പോലീസ് പിടിച്ചെടുത്തു.

Related posts