ബംഗളൂരു: മദ്യപിച്ച് കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരു അമൃതഹള്ളിയിലെ സിന്ധി കോളജിലാണ് സംഭവം.
സെക്യൂരിറ്റി ഗാർഡായ ജയ് കിഷോർ റായ് (52) ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചനിലയിൽ എത്തിയ ഭാർഗവ് എന്ന വിദ്യാർഥിയാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു.
കോളജിൽ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണു ഭാർഗവിനും കൂട്ടുകാർക്കും സെക്യൂരിറ്റി ഗാർഡ് പ്രവേശനം നിഷേധിച്ചത്.
തർക്കത്തെത്തുടർന്ന് ഭാർഗവ് അടുത്തുള്ള കടയിൽ പോയി കത്തി വാങ്ങി റായിയുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നു പറയുന്നു. സുരക്ഷാ ജീവനക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിയെ പിന്നീട് പിടികൂടി.