പ്രണയത്തിന്റെ സമവാക്യങ്ങള്‍ വിശദീകരിച്ച് വനിതാ കോളജില്‍ ക്ലാസ്! വിദ്യാര്‍ത്ഥിനികള്‍ തന്നെ പകര്‍ത്തിയ വീഡിയോ വൈറലായതോടെ കണക്ക് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

കണക്ക് പ്രഫസര്‍ കോളജില്‍ വന്ന്, അതും വനിതാ കോളജില്‍ വന്ന് പ്രേമത്തിന്റെ സമവാക്യം പഠിപ്പിച്ചാല്‍ ‘പണി’ കിട്ടാതിരിക്കുമോ. ഹരിയാന കര്‍ണാലിലെ ഒരു വനിതാ കോളജില്‍ ഇത് സംഭവിച്ചു. ക്ലാസ് എടുക്കുന്നതിനിടെ പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ചതാണ് അധ്യാപകന് വിനയായത്. അധ്യാപകന്‍ പ്രസ്തുത വിഷയത്തില്‍ ക്ലാസ് എടുക്കുന്നത് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തുക കൂടി ചെയ്തതോടെയാണ് സമവാക്യം പുലിവാലായി മാറിയത്. വിഷയം പ്രിന്‍സിപ്പലിന്റെ മുമ്പിലെത്തിയതോടെ അധ്യാപകന്‍ സസ്‌പെന്‍ഷനിലായി.

ഹരിയാന കര്‍ണാലിലെ വനിതാ കോളജിലാണ് സംഭവം നടന്നത്. കണക്ക് പ്രൊഫസര്‍ ചരണ്‍ സിങ് ക്ലാസെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു ഫോര്‍മുലകളാണ് ചരണ്‍ സിങ് ബോര്‍ഡിലെഴുതി വിശദീകരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്.

അടുപ്പം-ആകര്‍ഷണം=സൗഹൃദം (closeness-attraction=friendship), അടുപ്പം+ആകര്‍ഷണം= പ്രണയം (closeness=attraction=romantic love), ആകര്‍ഷണം- അടുപ്പം=താത്ക്കാലിക പ്രണയം (attraction-closeness=crush) എന്നിങ്ങനെ മൂന്ന് സൂത്രവാക്യങ്ങളാണ് ചരണ്‍ സിങ് വിശദീകരിക്കുന്നത്. ഹിന്ദിയിലാണ് ക്ലാസ്.

പ്രായമേറുന്തോറും ശാരീരികാര്‍ഷണം കുറയുമെന്നും അപ്പോള്‍ ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളായി തീരുന്നുവെന്നും ചരണ്‍ സിങ് പറയുന്നു. അടുപ്പം കുറയുമ്പോഴാണ് പരസ്പരം കലഹിക്കുന്നതെന്നും പറയുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഈ ഘടകങ്ങളില്‍ ഏതെങ്കിലും കുറയുമ്പോള്‍ ബന്ധം അവസാനിപ്പിക്കുമെന്നും ഇന്ത്യയില്‍ അങ്ങനെയല്ലെന്നും ചരണ്‍ സിങ് പറയുന്നത് വീഡിയോയിലുണ്ട്.

പ്രൊഫസറിന്റെ ക്ലാസ് കേട്ട് വിദ്യാര്‍ഥിനികള്‍ ചിരിക്കുന്നതും ഓരോ ഫോര്‍മുല വിശദീകരിക്കുമ്പോഴും ശരിവെക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. സമൂഹമാധ്യമങ്ങളിലടക്കം വീഡിയോ പ്രചരിച്ചതോടെയാണ് അധ്യാപകനെതിരെ കോളജ് കര്‍ശന നടപടിയെടുത്തത്.

https://youtu.be/L-39a3y8YpA

Related posts