മംഗളൂരു: ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചതിന് മുസ്ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി.
സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് സനിഫ്(19) ആണ് ആക്രമണത്തിനിരയായത്.
ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്,
ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരാണ് മര്‍ദിച്ചതെന്ന് സുള്ള്യ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പരിക്കേറ്റ മുഹമ്മദ് സനിഫിനെ ബന്ധുക്കള്‍ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.