ദിവസേന നമ്മൾ ബസിലും കാറിലും ഓട്ടോയിലുമൊക്കെ യാത്ര ചെയ്യുന്നവരാണ്. യാത്രയിൽ പല തരത്തിലുള്ള കാഴ്ചകളും നമ്മെ ഏറെ ആകർഷിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ബംഗളൂരുവിലെ ഒരു ദിവസത്തെ യാത്രയും വിരസമല്ല’ എന്ന് പറഞ്ഞുകൊണ്ട് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഓട്ടോറിക്ഷയുടെ അകത്ത് നിന്നുള്ള കാഴ്ചകളാണ് വീഡിയോ. ഓട്ടോയിൽ പിൻസീറ്റിനും പിന്നിലായി നിറമുള്ള കുറേ കോഴിക്കുഞ്ഞുങ്ങളെയും കാണാൻ സാധിക്കും. നമുക്കെല്ലാവർക്കും കോഴിക്കുഞ്ഞുങ്ങളെ കാണാൻ ഇഷ്ടമുള്ളവരാണ്. എന്നാൽ ഓട്ടോയിൽ ഇത്തരത്തിലുള്ള കാഴ്ച വളരെ കൗതുകമുണർത്തുന്നതാണ്.
എന്നാൽ വീഡിയോ കണ്ട പലരും കമന്റുമായി എത്തി. ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. കോഴികളെ കളറടിപ്പിച്ചതും ഓട്ടോയിൽ ഇങ്ങനെ കൊണ്ടുപോകുന്നതും ശരിയായ കാര്യമല്ല എന്നും അവർ കൂട്ടിച്ചേർത്തു.