മുടിയില്‍ പലവിധ പരീക്ഷണങ്ങള്‍ നടത്തുവാന്‍ താത്പ്പര്യപ്പെടുന്നവരാണ് ഇന്നത്തെ യുവതീയുവാക്കന്മാരില്പ്പലരും. കറുത്ത മുടി മാറ്റി പലവിധ വര്‍ണ്ണങ്ങളാല്‍ മുടിയെ അലങ്കരിക്കുക എന്നത് ഇത്തരക്കാരെ സംബന്ധിച്ച് ഏറെ താത്പ്പര്യമുള്ള കാര്യമാണ്.
സാധാരണയായി ഡൈ ചെയ്താണ് മുടികള്‍ക്ക് ആ നിറം നല്‍കിയിരുന്നത്. എന്നാല്‍ ഡൈ ചെയ്താല്‍ ഒരു നിശ്ചിത കാലം വരെ ആ നിറം മുടിയില്‍ നിലനില്ക്കും. ഇത് പലര്‍ക്കും താത്പര്യമില്ലാത്ത കാര്യവുമാണ്. സന്ദര്‍ഭങ്ങള്‍ക്കും വസ്ത്രത്തിനും ചേരുന്ന വിധം മുടികളില്‍ നിറം മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവരാണ് മിക്കവരും.
ഇത്തരക്കാര്‍ക്ക് സന്തോഷമാകുന്ന വാര്‍ത്തയാണ് ഇനി പറയാന്‍ പോകുന്നത്. മുടിയിഴകള്‍ക്ക് നിറം പകരാന്‍ ഡൈകള്‍ക്ക് പകരം ഇപ്പോള്‍ ഹെയര്‍ ചോക്ക് എത്തിക്കഴിഞ്ഞു. വിദേശ വിപണികളിലാണ് ഇപ്പോള്‍ ഇത് ലഭ്യമാകുന്നത്. ഉടന്‍ തന്നെ നമ്മുടെ നാട്ടിലും ഹെയര്‍ ചോക്ക് തരംഗം സൃഷ്ടിക്കും എന്ന് വേണം കരുതാന്‍.
ഭൂമിയ്ക്ക് താഴെയുള്ള ഏത് നിറത്തില്‍ വേണമെങ്കിലും ഹെയര്‍ ചോക്കുകള്‍ ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കുന്നത്. മുടിയിഴകള്‍ക്ക് അധികം കേടുപാടുകള്‍ വരുത്താതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാം എന്നത് മറ്റൊരു പ്രത്യേകത. ആവശ്യം കഴിഞ്ഞാല്‍ കഴുകിക്കളയുകയും ചെയ്യാം. ഷാമ്പു ഉപയോഗിച്ച് കഴുകുകയേ വേണ്ടു. വസ്ത്രത്തിന് യോജിക്കുന്ന രീതിയില്‍ മുടിയുടെ നിറവും മാറ്റാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ന്യൂജെന്‍സ്.