മുട്ടുകഴിഞ്ഞപ്പോൾ പെട്ടുപോയി; അ​ക​ത്ത് ആ​ളു​ണ്ടെ​ന്ന​റി​യാ​തെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ വാ​തി​ൽ പൂ​ട്ടി കാ​വ​ൽ​ക്കാ​ര​ൻ പോ​യി; പിന്നീട് സംഭവിച്ചതിനെക്കുറിച്ച് യുവാവ് പറ‍യുന്നത്…

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭാ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ള്ളി​ൽ ആ​ളു ക​യ​റി​യ​ത​റാ​യി​തെ ന​ട​ത്തി​പ്പു​കാ​ര​ൻ വാ​തി​ൽ പൂ​ട്ടി സ്ഥ​ലം വി​ട്ടു. അ​ക​ത്തു​ക​യ​റി​യ​യാ​ൾ അ​ര മ​ണി​ക്കൂ​റോ​ളം ഉ​ള്ളി​ൽ കു​ടു​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്തെ ന​ഗ​ര​സ​ഭാ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

അ​ക​ത്ത് ആ​ൾ ക​യ​റു​ന്ന​ത് കാ​വ​ൽ​ക്കാ​ര​ൻ ക​ണ്ടി​രുന്നില്ല. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി കാ​വ​ൽ​ക്കാ​ര​ൻ വാ​തി​ൽ പു​റ​ത്തു നി​ന്നു പൂ​ട്ടി പോ​വു​ക​യും ചെ​യ്തു. ഈ ​സ​മ​യം അ​ക​ത്തു​ള്ള​യാ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വാ​തി​ലി​ൽ ത​ട്ടി ശ​ബ്ദം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദം​മൂ​ലം ആ​രു​ടെ​യും ശ്ര​ദ്ധ ഇ​വി​ടേ​ക്ക് എ​ത്തി​യി​ല്ല.

ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് കൈ ​നീ​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ.​അ​ബ്ദു​ൽ സ​ലാം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ എ​ത്തി വാ​തി​ൽ തു​റ​ന്ന് ഉ​ള്ളി​ൽ കു​ടു​ങ്ങി​യ ആ​ളെ പു​റ​ത്തെ​ത്തി​ച്ചു.

Related posts