ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ കോമിക് സ്ട്രിപ് സൃഷ്ടിച്ച് രണ്ടുതവണ ലോക റിക്കാര്ഡ് മറികടന്ന് മലയാളി യുവതി. കോഴിക്കോട് സ്വദേശിനി റോഷ്നയാണ് 430 മീറ്ററുള്ള കോമിക് സ്ട്രിപ് തയാറാക്കിയത്.
കുത്തബ് മിനാറിന്റെ ഉയരത്തേക്കാള് ആറു മടങ്ങ് നീളമുള്ള കോമിക് സ്ട്രിപ്പിന് 1250 കടലാസ് കഷണങ്ങൾ ഉപയോഗിച്ചു. 200 പേനകള് ഉപയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പേന സൃഷ്ടിച്ച് ഗിന്നസ് ബുക്കില് ഇടം നേടിയ മുഹമ്മദ് ദിലീപിന്റെ മകളാണ് പതിനെട്ടുകാരിയായ റോഷ്ന. നേരത്തേ ഈഫല് ടവറിനേക്കാള് 100 മീറ്റര് ഉയരത്തോളം (404 മീറ്റര്) നീളത്തിലുള്ള കോമിക് സ്ട്രിപ് തയാറാക്കിയതായിരുന്നു റോഷ്നയുടെ പേരിലുള്ള ആദ്യ ലോക റിക്കാര്ഡ്.
റോഷ്നയുടെ വിജയകഥ ഹിസ്റ്ററി ടിവി1 ലെ ഓമൈജി! യേ മേരാ ഇന്ത്യ എന്ന പരിപാടിയില് 15ന് രാത്രി എട്ടിന് സംപ്രേഷണം ചെയ്യും.