കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള എൽപിജി സിലിണ്ടറിന് വില കുറഞ്ഞു. 89.5 രൂപയാണ് സിലിണ്ടറിന് കുറച്ചിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2034.5 രൂപ ആയി.
അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറി വില ഒറ്റത്തവണ 351 രൂപ വര്‍ധിപ്പിച്ചിരുന്നു.
തുടര്‍ച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമായിരുന്നു ഇത്. ഇതോടെ 2,124 രൂപയായി വില ഉയരുകയും ചെയ്തു. ഒരുമാസത്തിനുശേഷം നിലവില്‍ ഉണ്ടായിട്ടുള്ള വില കുറവ് ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്.