പാചകവാതകം: വാ​ണി​ജ്യ സി​ലി​ണ്ട​റു​കളുടെ വി​ല കൂട്ടി; 19 കി​ലോ​യു​ടെ സി​ലി​ണ്ട​റി​ന് 12.50 രൂ​പ​യു​ടെ വ​ര്‍​ധ​ന


കൊ​ച്ചി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 19 കി​ലോ​യു​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 12.50 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

1924.50 രൂ​പ​യാ​യി​രു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് ഇ​തോ​ടെ വി​ല 1937 രൂ​പ​യാ​യി. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. പു​തി​യ നി​ര​ക്ക് ഇ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

വാ​ണി​ജ്യ ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി സി​ലി​ണ്ട​റു​ക​ള്‍​ക്കാ​യു​ള്ള പ്ര​തി​മാ​സ വി​ല മാ​റ്റ​ങ്ങ​ള്‍ ഒ​രോ മാ​സ​വും ആ​ദ്യ​മാ​ണ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക നി​കു​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല ഓ​രോ സം​സ്ഥാ​ന​ത്തി​നും വ്യ​ത്യാ​സ​മാ​ണ്.

അ​തേ​സ​മ​യം ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് ഇ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലും വാ​ണി​ജ്യ പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. അ​ന്ന് 102 രൂ​പ​യാ​യി​രു​ന്നു വ​ര്‍​ധ​ന. ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​ത് തി​രി​ച്ച​ടി​യാ​കും.

ഒ​ക്‌​ടോ​ബ​റി​ലും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഒ​ക്‌​ടോ​ബ​റി​ല്‍ 19 കി​ലോ​യു​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 209 രൂ​പ​യാ​യി​രു​ന്നു കൂ​ട്ടി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ന​വം​ബ​റി​ലും ഇ​പ്പോ​ള്‍ ഫെ​ബ്രു​വ​രി​യി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 160 രൂ​പ കു​റ​ച്ചി​രു​ന്നു.

Related posts

Leave a Comment