കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറഞ്ഞു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 31.50 രൂപയാണ് കുറഞ്ഞത്.
കൊച്ചിയില്‍ കഴിഞ്ഞ മാസം 1806.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1775 രൂപയായി. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചിരുന്നു. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
അന്താരാഷ്ട്ര എണ്ണ വിലയില്‍ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ ഡിമാന്‍ഡ് എന്നിവയാണ് സിലിണ്ടര്‍ വിലയില്‍ പ്രതിഫലിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടര്‍ വില കുറച്ചിരിക്കുന്നത്.