തൊ​ട്ടാ​ൽ പൊ​ള്ളും; തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം മാ​സ​വും വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല കൂ​ട്ടി; കേ​ര​ള​ത്തി​ൽ കൂ​ടി​യ​ത് 17 രൂ​പ

തി​രു​വ​ന​ന്ത​പു​രം: വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ നി​ര​ക്ക് കൂ​ട്ടി. 16.5 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൂ​ട്ടി​യ​ത്. ഇ​തോ​ടെ 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ 19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1818.5 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മാ​സം ഇ​ത് 1802 രൂ​പ​യാ​യി​രു​ന്നു. അ​ഞ്ച് മാ​സ​ത്തി​നി​ടെ 172.5 രൂ​പ​യാ​ണ് ഡ​ൽ​ഹി​യി​ൽ കൂ​ടി​യ​ത്.

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ഇ​പ്പോ​ൾ കൊ​ൽ​ക്ക​ത്ത​യി​ൽ 1927 രൂ​പ​യാ​ണ് വി​ല. ന​വം​ബ​റി​ൽ ഇ​ത് 1911.50 രൂ​പ​യാ​യി​രു​ന്നു. മും​ബൈ​യി​ൽ 1754.50 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന സി​ലി​ണ്ട​ർ ഇ​ന്ന് മു​ത​ൽ 1771 രൂ​പ​യ്ക്ക് ല​ഭി​ക്കും. ചെ​ന്നൈ​യി​ൽ 1980.50 രൂ​പ​യാ​ണ് വി​ല.

Related posts

Leave a Comment