ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തിൽ നേടിയ സ്വർണത്തോടെ ഇന്ത്യയുടെ സുവർണനേട്ടം പത്തായി.
അശ്വിനി പൊന്നപ്പ, സത്വിക് റാങ്കിറെഡ്ഡി, കിഡംബി ശ്രീകാന്ത്, സൈന നെഹ്വാൾ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ടീം 3-1 എന്ന സ്കോറിന് കരുത്തരായ മലേഷ്യയെ പരാജയപ്പെടുത്തി. കോമണ്‍വെൽത്ത് ഗെയിംസിൽ ഇത് ആദ്യമായാണ് ഇന്ത്യ മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടുന്നത്.
പത്തു സ്വർണമടക്കം 19 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തു തുടരുകയാണ്. 35 സ്വർണമടക്കം 105 മെഡലുകളുമായി ആതിഥേയരായ ഓസ്ട്രേലിയയാണ് ഒന്നാമത്. 22 സ്വർണമുൾപ്പെടെ 62 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുണ്ട്.