ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് സുവർണ ദിനം. ഇടിക്കൂട്ടിൽനിന്നും രണ്ടു സ്വർണം നേടിയ ഇന്ത്യ ഒരു തങ്കപ്പതക്കം വെടിവച്ചിട്ടു. മേരികോമിനു പിന്നാലെ പുരുഷൻ മാരുടെ 52 കിലോഗ്രാമിൽ ഗൗരവ് സോളങ്കിയാണ് ഇടിക്കൂട്ടിൽനിന്നും സ്വർണം സ്വന്തമാക്കിയത്.
ഷൂട്ടിംഗിൽ 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ സഞ്ജീവ് രാജ്പുത്തും സ്വർണം നേടി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം 20 ആയി.നേരത്തെ വനിതകളുടെ 45-48 കിലോ വിഭാഗത്തിൽ മേരികോം സ്വർണ നേട്ടം കൈവരിച്ചിരുന്നു.
അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവർണ നേട്ടം സ്വന്തമാക്കിയത്. പുരുഷൻമാരുടെ 49 കിലോ വിഭാഗത്തിൽ അമിത് പങ്കൽ വെള്ളി നേടി.