ക​​​മ്യൂ​​​ണി​​​സ്റ്റ് ക്യൂ​​​ബ​​​യി​​​ൽ അപൂർവ പ്രതിഷേധവുമായി ജനം

 

ഹ​​​വാ​​​ന: ​​​ക​​​മ്യൂ​​​ണി​​​സ്റ്റ് ക്യൂ​​​ബ​​​യി​​​ൽ ഭ​​​ക്ഷ​​​ണ​​​വും വൈ​​​ദ്യു​​​തി​​​യു​​​മി​​​ല്ലാ​​​തെ പൊ​​​റു​​​തി​​​മു​​​ട്ടി​​​യ ജ​​​നം ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.

രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ സാ​​​ന്തി​​​യാ​​​ഗോ​​​യി​​​ലാ​​​ണ് അ​​​പൂ​​​ർ​​​വ പ്ര​​​തി​​​ഷേ​​​ധം. ഹ​​​വാ​​​ന​​​യി​​​ൽ​​​നി​​​ന്ന് 800 കി​​​ലോ​​​മീ​​​റ്റ​​​ർ കി​​​ഴ​​​ക്കു​​​ള്ള ഇ​​​വി​​​ടെ ദി​​​വ​​​സം 14 മ​​​ണി​​​ക്കൂ​​​ർ പ​​​വ​​​ർ​​​ക​​​ട്ടാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യാ​​​ണു ക്യൂ​​​ബ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് മി​​​ഗ്വ​​​ൽ ഡ​​​യ​​​സ് കാ​​​ന​​​ലി​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​രോ​​​പി​​​ക്കു​​​ന്നു.

കോ​​വി​​ഡ് മ​​​ഹാ​​​വ്യാ​​​ധി​​​യോ​​​ടെ ക്യൂ​​​ബ​​​യു​​​ടെ നി​​​ല കൂ​​​ടു​​​ത​​​ൽ പ​​​രു​​​ങ്ങ​​​ലി​​​ലാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ യു​​​എ​​​ന്നി​​​നോ​​​ട് ഭ​​​ക്ഷ​​​ണം ത​​​ന്നു സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഏ​​​ഴു വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി പാ​​​ൽ​​​പ്പൊ​​​ടി ചോ​​​ദി​​​ച്ച​​​തും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ധ​​​ന​​​മി​​​ല്ലാ​​​ത്ത​​​താ​​ണു വൈ​​​ദ്യുതി പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​വും ക്യൂ​​​ബ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്തെ പ​​​ണ​​​പ്പെ​​​രു​​​പ്പം 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി. എ​​​ന്നാ​​​ൽ, യ​​​ഥാ​​​ർ​​​ഥ ക​​​ണ​​​ക്ക് ഇ​​​തി​​​ലും വ​​​ള​​​രെ ഉ​​​യ​​​ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​യും ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​യും ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

Related posts

Leave a Comment