വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി: 23 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി വീ​ട്ടു​ട​മ

വീ​ട്ടു​ജോ​ലി​ക്കാ​യി പ​ല​രും പ​ല വീ​ടു​ക​ളി​ലും പോ​കാ​റു​ണ്ട്. അ​വി​ടെ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ട്. ചി​ല​ർ ദി​വ​സ​വും സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് വ​ന്നു​പോ​കാ​റു​മു​ണ്ട്.

വീ​ട്ടി​ൽ താ​മ​സി​ച്ച് ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ക​ട്ടെ ത​ങ്ങ​ൾ ജോ​ലി​ക്ക് പോ​കു​ന്ന വീ​ട്ടി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്ന് പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ച് നി​ൽ​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ ത​ന്‍റെ വി​ശ്വാ​സം തെ​റ്റാ​ണെ​ങ്കി​ലോ? എ​ന്താ​കു അ​വ​സ്ഥ. അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ് കോ​ടീ​ശ്വ​ര​നാ​യ മൈ​ക്ക​ൽ എ​സ്‌​പോ​സി​റ്റോ​യു​ടെ വീ​ട്ടി​ൽ.

ജോ​ലി​ക്കാ​രി​യാ​യ കെ​ല്ലി ആ​ൻ​ഡ്രേ​ഡ് ആ​ണ് മൈ​ക്ക​ലി​ന്‍റെ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ല് കു​ട്ടി​ക​ളെ​യും നോ​ക്കി​യി​രു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളെ നോ​ക്കു​ന്ന​തി​നാ​യി കെ​ല്ലി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ സ്ഥി​ര​താ​മ​സ​വു​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ കെ​ല്ലി​യോ​ട് വീ​ട്ടു​ട​മ മൈ​ക്ക​ൽ ചെ​യ്ത ക്രൂ​ര​ത ഓ​ർ​ത്ത നെ​റ്റി ചു​ളി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. അ​യാ​ൾ ജോ​ലി​ക്കാ​രി കി​ട​ക്കു​ന്ന കി​ട​പ്പു​മു​റി​യി​ലെ സ്മോ​ക്ക് ഡി​റ്റ​ക്ട​റി​ൽ ഒ​ളി​ക്യാ​മ​റ​വ​ച്ച് അ​വ​ൾ വ​സ്ത്രം മാ​റു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​ക​ർ​ത്തി. പ​ക്ഷേ ഇ​ക്കാ​ര്യം കെ​ല്ലി ക​ണ്ടു​പി​ടി​ക്കു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.

മൈ​ക്ക​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ല് വ​ർ​ഷ​ത്തെ ത​ട​വാ​ണ് ഇ​യാ​ൾ​ക്ക് വി​ധി​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ട് വ​ർ​ഷ​ത്തെ ത​ട​വും കൗ​ൺ​സി​ലിം​ഗും ന​ൽ​കി അ​യാ​ളെ വി​ട്ട​യ​ച്ചു. കെ​ല്ലി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 23 കോ​ടി രൂ​പ ന​ൽ​കാ​ൻ ഇ​യാ​ൾ ത​യാ​റാ​കു​ക​യും ചെ​യ്തു.

 

 

Related posts

Leave a Comment