തളിപ്പറമ്പ്: സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ കേസിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കേസന്വേഷണത്തിന് കണ്ണൂർ റൂറൽ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പിൻവലിക്കാൻ കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തുവെന്നും സമ്മതിച്ചില്ലെങ്കിൽ അവസാനിപ്പിച്ചുകളയുമെന്നും പറഞ്ഞതായി സ്വപ്ന സുരേഷ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതിനെതിരായാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പരാതി നൽകിയതും തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തത്.
ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവിശ്യപ്പെട്ടാണ് കെ. സന്തോഷ് പരാതി നൽകിയത്