നടി ഉര്‍ഫി ജാവേദ് പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് പരാതി.
മുംബൈയിലെ അന്ധേരി പോലീസിന് ലഭിച്ച പരാതിയിലാണ് ഉര്ഫിയ്ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അഭിഭാഷകനായ അലി കാസിഫ് ഖാന് ദേശ്മുഖ് ആണ് പരാതിക്കാരന്.
ഉര്‍ഫിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ ചുവടു പിടിച്ചാണ് പോലീസില്‍ പരാതി എത്തിയിരിക്കുന്നത്.
അള്‍ട്രാ ഹോട്ട് ലുക്കില്‍ പൊതുവേദികളില്‍ ഉള്‍പ്പെടെ എത്തുന്ന ഉര്‍ഫി നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഉര്‍ഫി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് എഴുത്തുകാരന് ചേതന്‍ ഭഗത് പറഞ്ഞതു വലിയ വിവാദമായിരുന്നു.
വിമര്‍ശനം ശക്തമാകുമ്പോഴും കൂടുതല്‍ ഫാഷന്‍ പരീക്ഷണങ്ങളുമായി മിന്നിത്തിളങ്ങുകയാണ് താരം. അതിനിടിയിലാണ് പോലീസിന് പരാതി ലഭിക്കുന്നത്.
പരാതി ലഭിച്ചെന്നു വ്യക്തമാക്കിയ പോലീസ് പക്ഷേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ ഉര്‍ഫിയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.