കംപ്യൂട്ടറിനു മുന്നില്‍ അല്‍പം കരുതല്‍

helth2016dec05mb2കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കു കണ്ണുകള്‍ക്കു പലവിധത്തിലുളള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. കണ്ണില്‍ നിന്നു വെളളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കു കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

* കണ്ണിനു കാഴ്ചക്കുറവോ മറ്റ് അസുഖങ്ങളോ അനുഭവപ്പെട്ടാല്‍ അവയ്ക്കു ചികിത്സ തേടണം.

* കംപ്യൂട്ടറില്‍ തുടര്‍ച്ചയായി 15–20 മിനിട്ട് നോക്കിയശേഷം ഏതാനും നിമിഷങ്ങള്‍ കണ്ണടച്ചിരിക്കണം. ദൂരെ ദിശയിലേക്ക്് ഇടയ്ക്കിടെ നോക്കണം.

* സാധാരണയായി ഒരു മിനിട്ടില്‍ 20–22 തവണ കണ്ണുകള്‍ ചിമ്മാറുണ്ട്. കണ്ണു ചിമ്മുമ്പോള്‍ മാത്രമേ കണ്ണുനീര്‍ കണ്ണുകളെ നനയ്ക്കാറുളളു. എന്നാല്‍ കംപ്യൂട്ടറില്‍ ശ്രദ്ധിച്ചു ജോലി ചെയ്യുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണ കുറയുന്നു. അതിനാല്‍ വേണ്ടവിധത്തില്‍ കണ്ണുനീര്‍ കണ്ണുകളെ നനയ്ക്കാതെയാകുന്നു. അപ്പോള്‍ കണ്ണിനു ചൂട് അനുഭവപ്പെടുകയും കണ്ണില്‍നിന്നു വെളളം വരികയും ചെയ്യും. അതിനാല്‍ നിരന്തരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടെ കണ്ണു ചിമ്മിക്കാന്‍ ശ്രദ്ധപുലര്‍ത്തണം. കണ്ണിനു വരള്‍ച്ച അനുഭവപ്പെടുന്നുവെങ്കില്‍ കണ്ണുനീരിനു തുല്യമായ ചില മരുന്നുകള്‍ (ഠലമൃ ൗെയേെശൗേലേ)െ ഒരു നേത്രരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതു നല്ലതാണ്.

* സാധാരണ കാഴ്്ചയുളളവര്‍ക്ക് സ്ക്രീനില്‍ നിന്ന് 1 –1.5 അടി അകലെയിരുന്ന് ഉപയോഗിക്കാവുന്നതാണ്.

മൊബൈല്‍ഫോണ്‍ ആവശ്യത്തിനുമാത്രം

മൊബൈല്‍ ഫോണ്‍ അത്യാവശ്യത്തിനു മാത്ര ഉപയോഗിക്കുക. കൂടുതല്‍ നേരം
മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നതും കംപ്യൂട്ടറില്‍ നോക്കുന്നതുമെല്ലാം ഒരേ ഫലമാണ് കണ്ണിനുണ്ടാക്കുന്നത്. മൊബൈലില്‍ കൂടുതല്‍ ശ്രദ്ധിച്ചു നോക്കിയിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതു കുറയുന്നു. അതോടനുബന്ധിച്ചു കണ്ണിനു ചൂട്, കണ്ണില്‍ നിന്നു വെളളം വരിക, തലവേദന എന്നിവയുമുണ്ടാകുന്നു. മൊബൈലില്‍ കണ്ണുംനട്ട് ഗെയിം കളിക്കുന്നവര്‍ക്കും കാലക്രമത്തില്‍ സംഭവിക്കുന്നത് അതുതന്നെ. മൊബൈലില്‍ മെസേജുകളും മറ്റും ടൈപ്പ് ചെയ്യുമ്പോഴും മറ്റും നോര്‍മല്‍ അല്ലെങ്കില്‍ ലാര്‍ജ് ഫോണ്ട് സൈസ് ഉപയോഗിക്കുന്നതാണ് കണ്ണുകള്‍ക്കു സുഖപ്രദം.

കണ്ണില്‍ പൊടി, ആസിഡ്, കറ വീണാല്‍

സാധാരണയായി കണ്ണിനു നേരേ ഏതെങ്കിലും വസ്തു പാഞ്ഞുവന്നാല്‍ ഇടമകള്‍ അടയും. ഒരു പരിധിവരെ മറ്റു വസ്തുക്കള്‍ കണ്ണില്‍ വീഴാതിരിക്കാന്‍ ഇതു സഹായിക്കും. അഥവാ കണ്ണില്‍ പൊടിവീണാല്‍ രണ്ടു വിരലുകള്‍ കൊണ്ടു കണ്ണു തുറന്നുപിടിച്ച് ധാരാളം വെളളമൊഴിച്ചു കണ്ണു കഴുകണം. ആസിഡ്, ആല്‍ക്കലി പോലെയുളളവ കണ്ണില്‍ തെറിച്ചാല്‍ ഒരു പരന്ന പാത്രത്തില്‍ ശുദ്ധജലമെടുത്ത് കണ്ണ് തുറന്നുപിടിച്ച് അതില്‍ കഴുകണം. അതിനുശേഷം പ്രയാസം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്. ചെടികള്‍ വെട്ടുമ്പോള്‍ അതിന്റെ കറ കണ്ണില്‍ വീഴാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കണ്ണുകള്‍ ശുദ്ധജലത്തില്‍ നല്ലതുപോലെ കഴുകണം, പിന്നീടു വിദഗ്ധാഭിപ്രായം തേടണം. സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം.
വിവരങ്ങള്‍:

ഡോ.വര്‍ഗീസ് മാത്യു
അസിസ്റ്റന്റ് പ്രഫസര്‍. ഒഫ്ത്താല്‍മോളജി വിഭാഗം, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല ഫോണ്‍ 9496570630.

Related posts