വി​ദ്യാ​ർ​ഥി​ക​ൾ സ്വകാര്യ ബസുകളിൽ നിർബന്ധമായും ക​ണ്‍​സഷ​ൻ കാ​ർ​ഡു​ക​ൾ കാ​ണി​ക്ക​ണം

പാലക്കാട്: സ്വ​കാ​ര്യ ബ​സ്സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്രാ​ക്കൂ​ലി​യി​ൽ ഇ​ള​വു ല​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്രൊ​ഫോ​മ​യി​ലു​ള്ള ബ​സ്സ് യാ​ത്രാ ക​ണ്‍​സെ​ഷ​ൻ കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​യും കാ​ണി​ക്ക​ണ​മെ​ന്ന് റീ​ജിണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ല സ്വ​കാ​ര്യ, സ​ർ​ക്കാ​ർ കോ​ളജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ക​ണ്‍​സെ​ഷ​ൻ കാ​ർ​ഡു​ക​ൾ കാ​ണി​ക്കാ​തെ ബ​സ്സ് ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്ക്ത​ർ​ക്ക​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ മെ​യ് 28 ന് ​ന​ട​ന്ന ജി​ല്ലാ സ്റ്റു​ഡ​ൻ​സ് ട്രാ​വ​ൽ ക​മ്മി​റ്റി​യു​ടെ യോ​ഗ തീ​രു​മാ​ന​മ​നു​സ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത​ത് സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ യാ​ത്രാ ക​ണ്‍​സെ​ഷ​ൻ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യാ​ത്ര തു​ട​ങ്ങു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തു​മാ​യ സ്ഥ​ലം​കൂ​ടി വ്യ​ക്ത​മാ​യി കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആർടിഒ അ​റി​യി​ച്ചു.

Related posts