കൊ​ഞ്ചു​ക​റി​യോ വി​ല്ല​ൻ; അ​ല​ർ​ജി​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി മ​രി​ച്ചു; ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം കൊ​ഞ്ച് ക​ഴി​ച്ചി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ

തൊ​ടു​പു​ഴ: അ​ല​ർ​ജി​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ന്പ​ല​പ്പാ​റ മേ​ലൂ​ർ നെ​ല്ലി​ക്കു​ന്ന​ത് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ നി​ഖി​ത (20) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​ണ്ണ​ട​വി​ൽ​പ​ന ക​ന്പ​നി​യു​ടെ തൊ​ടു​പു​ഴ ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ കൊ​ഞ്ച് ക​ഴി​ച്ച​താ​ണ് അ​ല​ർ​ജി ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് തൊ​ടു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. നി​മോ​ണി​യ​യും പി​ടി​പെ​ട്ടി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നി​ഖി​ത​യ്ക്ക് കൊ​ഞ്ച് ക​ഴി​ച്ച് മു​ന്പും ഇ​ത്ത​ര​ത്തി​ൽ അ​ല​ർ​ജി ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം നി​ഖി​ത​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷം ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി 11.15ഓ​ടെ മ​രി​ച്ചു.

നി​ഖി​ത​യു​ടെ സ​ഹോ​ദ​ര​ൻ ജി​ഷ്ണു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് 11നു ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ൻ: ജി​ഷ്ണു.

Related posts

Leave a Comment