കരുനാഗപ്പള്ളി: കെഎസ്ആർടിസി ബസിൽ നിന്ന് വീണ് കണ്ടക്ടർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടർ യാസർ അരാഫത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. തുറയിൽകടവിൽ നിന്ന് അരിനല്ലൂരിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിൽ നിന്ന് കണ്ടക്ടർ ഡോർതുറന്നു പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കണ്ടക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു വീണ് കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതരമായ പരിക്ക്
