കണ്ടക്ടർ പൂസായതിനെ തുടർന്ന് സർവീസ് വൈകി; കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് പുറപ്പെടേണ്ട ബസിലെ കണ്ടക്ടറെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയത്
മാനന്തവാടി: കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇന്നലെ രാത്രി 10.30ന് പത്തനംതിട്ടയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിലെ കണ്ടക്ടർ പള്ളിക്കുന്ന് സ്വദേശി പി.എം. സണ്ണിയെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടത്. ഓണ്‍ലൈൻ റിസർവേഷൻ വഴി സീറ്റുകൾ ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.
പുരുഷൻമാരും സത്രീകളുമടക്കമുള്ള യാത്രക്കാർ രാത്രി ഗാരേജിൽ തടിച്ചുകൂടി ബഹളംവച്ചതിനെ തുടർന്ന് രാത്രി പതിനൊന്ന് മണിയോടെ മറ്റൊരു കണ്ടക്ടറെ വച്ച് സർവീസ് നടത്തുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറടക്കമുള്ളവർ ഗാരേജിലെത്തി ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചതിൽ സണ്ണി മദ്യപിച്ചു ണ്ടെന്ന് വ്യക്തമാവുകയും അതിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്തു. സണ്ണിക്കെതിരെ മുന്‍പും പരാതികൾ ഉണ്ടായിരുന്നതായി കണ്ട്രോളിംഗ് ഇൻസ്പെക്ടർ അറിയിച്ചു.