വെഞ്ഞാറമൂട്: കളഞ്ഞുകിട്ടിയ ലക്ഷങ്ങളുടെ രേഖകൾ അടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകി കെഎസ്ആർടിസി കണ്ടക്ടർ മാതൃകയായി. വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടർ എസ്.ജയകുമാരൻ നായരാണ് കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകിയത്.
കഴിഞ്ഞ 13 ന് കീഴക്കേക്കോട്ടയിലേയ്ക്ക് സർവീസ് നടത്തു ന്നതിനിടയിലാണ് ബസിനുള്ളിൽ നിന്നും ജയ കുമാരൻ നായർക്ക് പഴ്സ് കിട്ടിയത്. കിഴക്കേകോട്ടയിൽ യാത്രക്കാർ ഇറങ്ങിയ ശേഷം ഡിപ്പോയ്ക്കുള്ളിൽ പാർക്ക് ചെയ്യുവാൻ പോകുമ്പോൾ ബസിന്റെ സീറ്റിനടിയിൽ നിന്നുമാണ് പഴ്സ് കിട്ടുന്നത്.
തുറന്ന് പരിശേധിച്ചപ്പോൾ ഇന്ത്യയിലേയും, വിദേശത്തേതുമായ നോട്ടുകൾ, ബാങ്ക് രേഖകൾ, വിദേശത്തെ തൊഴിൽ സംബന്ധമായ രേഖകൾ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയാണ് അതിനുള്ളിൽ ഉണ്ടായിരുന്നത്. എന്നാൽ ബന്ധപ്പെടാൻ ടെലിഫോൺ നമ്പരുകൾ ഒന്നും പഴ്സിൽ ഉണ്ടായിരുന്നില്ല.
എങ്കിലും ലൈസൻസിൽ നിന്നും എറണാകുളം സ്വദേശി അനൂപിന്റേതാണ് പേഴ്സ് എന്ന് മനസിലായി. സർവീസ് തീരുന്നത് വരെ ആരും അന്വേഷിച്ചു വരാതിരുന്നതിനാൽ പഴ്സ് ഇയാൾ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ ഏൽപിച്ചു രസീതു വാങ്ങി.
തുടർന്ന് എറണാകുളത്തെ കെഎസ്ആർടിസി ജീവനക്കാരുടെ വാട്സ് അപ് ഗ്രൂപ്പുകളിൽ അറിയിപ്പു നൽകി എന്നാൽ 20 ദിവസം പിന്നിട്ടിട്ടും ആരും അന്വേക്ഷിച്ചു വരാതിരുന്നതിനാൽ ജയകുമാരൻ നായർ രണ്ടു ദിവസം മുൻപ് ലൈസൻസിലെ അഡ്രസിൽ രജിസ്റ്റേ
ഡ് കത്ത് അയയ്ക്കുകയും, ഇന്നലെ വൈകിട്ടോടെ അനൂപ് വെഞ്ഞാറമൂട് ഡിപ്പോയിൽ എത്തുകയുമായിരുന്നു. തുടർന്ന് വെഞ്ഞാറമൂട് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഷിജുവിന്റെ സാന്നിധ്യത്തിൽ ജയകുമാരൻ നായർ തന്നെ പേഴ്സ് അനൂപിന് കൈമാറി.