വിവാഹസദ്യയില്‍ രണ്ടാമതും പപ്പടം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍.
ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിലാണ് സംഘര്‍ഷമുണ്ടായത്.
വരന്റെ കൂട്ടുകാരും വിളമ്പുകാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മുരളീധരന് (65), ജോഹന്‍ (24) ഹരി (21) എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കരീലകുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.
എന്നാല്‍ പപ്പടം രണ്ടാമതും നല്കാന് കഴിയില്ലെന്ന് വിളമ്പുന്നവര്‍ അറിയിച്ചതോടെ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് പരസ്പരം മര്‍ദ്ദിക്കുകയും ചെയ്തു.