ആലപ്പുഴ: കുട്ടനാട് സിപിഎമ്മില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്ത്, ലോക്കല്‍ കമ്മിറ്റിയംഗം ശരവണന് എന്നിവര്‍ക്കാണു പരിക്കേറ്റത്.
സംഭവത്തില്‍ സിപിഎം അനുഭാവികളായ ഏഴ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ അഞ്ച് പേര് അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ച രാത്രി രാമങ്കരി പഞ്ചായത്ത് ഓഫീസിന് മുന്പില്വച്ചാണ് സംഭവം.
സിപിഎം നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഡിവൈഎഫ്ഐ നേതാക്കളെ 12 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
സാരമായി പരിക്കേറ്റ ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടനാട്ടിലെ സിപിഎമ്മില്‍ ഔദ്യോഗികവിമത പക്ഷങ്ങള്‍ തമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് പാര്‍ട്ടി അനുഭാവികളുടെ പോര് തെരുവിലെത്തിയത്.
പരിക്കേറ്റവര്‍ ഔദ്യോഗിക പക്ഷത്തുള്ളവരാണ്. വിമത പക്ഷം ക്വട്ടേഷന്‍ കൊടുത്ത് ആക്രമിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.